India National

ഇന്ന് സുപ്രധാന ചര്‍ച്ച

ഇന്ത്യ – ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ സുപ്രധാന ചർച്ച ഇന്ന് നടക്കും. രാവിലെ പത്തിന് മഹാബലിപുരത്തെ റിസോർട്ടിലാണ് കൂടിക്കാഴ്ച്ച.

ഒരു മണിക്കൂർ നീളുന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങും മാത്രമാണ് പങ്കെടുക്കുക. അതിന് ശേഷം പ്രതിനിധി തല ചർച്ചയുമുണ്ടാകും. അതിർത്തി, പ്രതിരോധം, വ്യാപാരം എന്നിവയാണ് പ്രധാന വിഷയങ്ങൾ എങ്കിലും ജമ്മു കശ്മീർ വിഷയത്തിൽ ചർച്ചയുണ്ടാകുമോ എന്നാണ് ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത്‌.

ചർച്ചകൾക്ക് ശേഷം സംയുക്ത പ്രതികരണം ഉണ്ടാവില്ലെന്നാണ് സൂചനകൾ. ഇരു രാജ്യങ്ങളും പ്രത്യേകം വാർത്താക്കുറിപ്പുകൾ ഇറക്കിയേക്കും. ചർച്ചകൾക്ക് ശേഷം 12.45 ന് ഷീ ജിൻ പിങ് നേപ്പാളിലേക്ക് തിരിയ്ക്കും.