ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊടും തണുപ്പിനൊപ്പം ശീതക്കാറ്റും തുടരുന്നു. 4 ഡിഗ്രിയാണ് ഡല്‍ഹിയില്‍ ഇന്നത്തെ താപനില. കാഴ്ച പരിധി കുറഞ്ഞതുമൂലം രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു.
ഡല്‍ഹി, ഹരിയാന, പഞ്ചാബ്, രാജ്സ്ഥാന്‍, യു.പി, ബീഹാര്‍, ജമ്മുകശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊടും തണുപ്പിനാല്‍ ജനം ബുദ്ധിമുട്ടിലായിരിക്കെയാണ് ശൈത്യക്കാറ്റ് കൂടി എത്തിയിരിക്കുന്നത്. മഴപെയ്യും വരെ കാറ്റ് തുടര്‍ന്നേക്കുമെന്നാണ് വിവരം. മഴ അന്തരീക്ഷ മലിനീകരണ തോത് കുറച്ചേക്കുമെങ്കിലും തണുപ്പ് വര്‍ധിപ്പിക്കും. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അന്തരീക്ഷ താപനില രാവിലെ 3 ഡിഗ്രിക്ക് താഴെയായിരുന്നു രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ഇന്നത് 4 ലേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ 10 ഡിഗ്രിക്ക് താഴെ തന്നെയാണ് പകല്‍ സമയത്തെ അന്തരീക്ഷ താപനില.
റോഡ് – റെയില്‍ ഗതാഗതം ഇന്നും തടസപ്പെട്ടു. 34 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. രാജ്യസ്ഥാനിലെ ജയ്സാല്‍മീര്‍ – ജോദ്പൂര്‍ ദേശീയ പാതയില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 2 ബസുകളും കാറും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കുണ്ട്.