ചെന്നൈ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത്. ജനങ്ങള്‍ക്കു നല്കിയ വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ വേദനയുണ്ട് എന്നും ജനങ്ങളെ സേവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ആരോഗ്യകാരണങ്ങളാലാണ് രജനിയുടെ പിന്മാറ്റം.
ഉയര്‍ന്ന രക്തസമ്മര്‍ദം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനിയെ രണ്ടു ദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തത്. 70കാരനായ താരത്തിന് ഡോക്ടര്‍മാര്‍ ഒരാഴ്ച സമ്പൂര്‍ണമായ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്..
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് രജനികാന്ത് പ്രഖ്യാപിച്ചിരുന്നത്. ജനുവരിയില്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പ്രഖ്യാപനത്തിന് പിന്നാലെ രജനിയെ ഒപ്പം കൂട്ടാന്‍ ബിജെപി ശ്രമം ആരംഭിച്ചിരുന്നു. ഈയിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമവും നടത്തിയിരുന്നു. ആര്‍എസ്എസ് ആചാര്യന് ഗുരുമൂര്‍ത്തിയോട് ഏറെ അടുപ്പം പുലര്‍ത്തുന്ന താരം കൂടിയാണ് രജനി.