വായ്പാ തട്ടിപ്പ് കേസില്‍ വിവാദ വ്യവസായി വിജയ്മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് പ്രഖ്യാപനം. മല്യയുടെ സ്വത്തുക്കള്‍ ഇനി സര്‍ക്കാരിന് കണ്ടുകെട്ടാം.
Related News
യു.എ.പി.എ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി
യു.എ.പി.എ നിയമഭേദഗതി രാജ്യസഭയും പാസാക്കി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസാക്കിയത്. 147പേര് ബില്ലിനെ അനുകൂലിച്ചപ്പോള്‍ 42 പേര് എതിര്‍ത്തു. വ്യക്തികളെക്കൂടി ഭീകരവാദിയാക്കാന്‍ എന്‍.ഐ.എയ്ക്ക് അധികാരം നല്‍കുന്നതാണ് ബില്‍. സംഘടനകളെ മാത്രമല്ല, വ്യക്തികളെയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് യു.എ.പി.എ നിയമത്തിലെ ഭേദഗതി. ഇത്തരത്തില്‍ ഭീകരരായി പ്രഖ്യാപിക്കുന്ന വ്യക്തികളുടെ സ്വത്തുക്കള്‍ സര്‍ക്കാരിനു കണ്ടുകെട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ബില്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യത കൂടുതലാണെന്നും വിശദ പരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്കു വിടണമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു സഭ വോട്ടിനിട്ടു തള്ളി. ബിൽ […]
ഉംപുൻ അതിതീവ്രമാകും: 11 ലക്ഷം പേരെ ഒഴിപ്പിക്കേണ്ടി വരും
രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. അടുത്ത 24 മണിക്കൂറിൽ ഉംപുൻ ചുഴലിക്കാറ്റ് അതിതീവ്രമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒഡീഷ, ബംഗാൾ, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങിലെ തീരങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് അറിയിപ്പ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി സേനയെ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേന 10 ടീമുകളെ […]
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തോല്പിക്കുമെന്ന് കോടിയേരി
രാഹുൽ ഗാന്ധിയെ തോൽപിക്കാൻ എൽ.ഡി.എഫിന് അവസരം ലഭിക്കും എന്നതാണ് അദ്ദേഹം കേരളത്തിൽ മത്സരിച്ചാലുള്ള ഗുണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. കോൺഗ്രസ് നടത്തുന്നത് രാഷ്ട്രീയ ഞാണിമേൽ കളിയാണെന്നും വയനാടിന് വേണ്ടത് റോഡിലൂടെ പോകുന്ന നേതാക്കളെയാണെന്നും അദ്ദേഹം വടകരയിൽ പറഞ്ഞു. രാഹുൽ ഗാന്ധി പോയിടത്തൊക്കെ കോൺഗ്രസ് ജയിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അങ്ങനെയെങ്കിൽ ആന്ധ്രയിലും യു. പിയിലും കോൺഗ്രസ് എവിടെയെന്ന് കോടിയേരി ചോദിച്ചു. താമര ചിഹ്നത്തിൽ ഒരു സ്ഥാനാർഥി പോലുമില്ലാത്തിടത്താണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. മോദിക്കെതിരെ വരാണസിയിൽ […]