സൈക്കളില്‍ വോട്ട് ചെയ്യാനെത്തി തമിഴ് നടന് വിജയ്. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയത്. താരത്തെ കണ്ടതും ആരാധകരുടെ നിയന്ത്രണം വിട്ടു. പിന്നീട് പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
Related News
കശ്മീർ മുൻ മുഖ്യമന്ത്രിമാരെ എപ്പോൾ മോചിപ്പിക്കും? നിലപാട് വ്യക്തമാക്കി അമിത് ഷാ
കശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ എടുത്തുകളഞ്ഞതിനെ തുടർന്ന് തടവിലാക്കിയ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരെ വിട്ടയക്കാനുള്ള തീരുമാനം കൈക്കൊള്ളേണ്ടത് താനോ തന്റെ മന്ത്രാലയമോ അല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീർ കേന്ദ്രഭരണ ഭരണകൂടമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഈ നേതാക്കന്മാർ ദേശവിരുദ്ധരാണെന്ന് അഭിപ്രായമില്ലെന്നും ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘370-ാം വകുപ്പിന്മേൽ തൊട്ടാൽ രാജ്യം മുഴുവൻ കത്തുമെന്നതടക്കം അവർ നടത്തിയ പ്രസ്താവനകൾ കാണുക. ഈ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ കുറച്ചുകാലത്തേക്ക് അവരെ തടവിൽ വെക്കാനുള്ള […]
ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാതെ അപ്പർകുട്ടനാട്ടിലെ കർഷകര്‍
ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാതെ അപ്പർകുട്ടനാട്ടിലെ കർഷകര്‍. കളനാശിനി പ്രയോഗത്തിനിടെ രണ്ട് പേർ മരിച്ചതിന് തൊട്ടടുത്ത ദിവസവും വയലുകളിൽ മരുന്ന് തളിച്ച് കർഷക തൊഴിലാളികൾ. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇവർ കളനാശിനി പ്രയോഗം നടത്തുന്നത്. കളനാശിനി പ്രയോഗത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട രണ്ടു പേർ മരിച്ചതിന്റെ തൊട്ടടുത്ത ദിവസം വൈകിട്ട് മൂന്ന് മണിക്ക് കുട്ടനാട്ടിലെ വയലിൽ നിന്നുള്ള കാഴ്ചയാണ് ഇത്. ഉച്ചക്ക് ശേഷം മരുന്ന് അടിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം. എന്നാൽ ഒരു ദുരന്തം സംഭവിച്ചതിന് ശേഷവും […]
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെത്തി
നിയുക്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പുതിയ ഗവർണർ ഗാർഡർ ഓഫ് സ്വീകരിച്ചു. തുടർന്ന് ആരിഫ് ഖാനെ മന്ത്രിമാർ, ചീഫ് സെക്രട്ടറി ,സംസ്ഥാന പൊലീസ് മേധാവി എന്നിവർ ചേർന്ന് സ്വീകരിച്ചു. നാളെ രാവിലെ രാജ്ഭവനിലാണ് പുതിയ ഗവർണറുടെ സത്യപ്രതിജ്ഞ.