ഇന്ത്യന്‍ വാക്സിന് നിര്‍മാണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 4500 കോടി രൂപ കൂടി ചെലവഴിക്കും. സെറം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യക്ക് 3000 കോടിയും ഭാരത് ബയോടെക്കിന് 1500 കോടിയും നല്‍കും. മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലേക്കുള്ളവര്‍ക്ക് വാക്സിന് നല്കാന് തീരുമാനിച്ചതിന്റെ ഭാഗമായി കൂടുതല്‍ വാക്സിന് ആവശ്യമായതിന്റെ പശ്ചാത്തലത്തിലാണിത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഇന്ത്യയിലെ വാക്സിന് നിര്‍മാതാക്കളുടെ അവലോകന യോഗം ചേരും. വൈകിട്ട് ആറ് മണിക്ക് വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കും.
Related News
കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഏക മാര്‍ഗം രാഹുല്‍ ഗാന്ധി മാത്രമാണെന്ന് ശിവസേന നേതാവ്
രാജ്യത്തിന് ശക്തമായ ഒരു പ്രതിപക്ഷം ആവശ്യമാണ്. അതിന് കോണ്‍ഗ്രസ് തന്നെ വേണം രാജ്യത്തിന് ശക്തമായ ഒരു പ്രതിപക്ഷ പാർട്ടി ആവശ്യമുള്ളതിനാൽ കോൺഗ്രസ് സ്വയം പുനരുജ്ജീവിപ്പിക്കണമെന്നും അതിനുള്ള ഏക മാര്‍ഗം രാഹുല്‍ ഗാന്ധിയാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. രാജ്യത്തിന് ശക്തമായ ഒരു പ്രതിപക്ഷം ആവശ്യമാണ്. അതിന് കോണ്‍ഗ്രസ് തന്നെ വേണം. ഇപ്പോഴത്തെ പ്രക്ഷുബ്ധാവസ്ഥയിൽ നിന്ന് പാർട്ടി കര കയറുകയും പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യണമെന്ന് എം.പി കൂടിയായ റാവത്ത് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. സോണിയ ഗാന്ധിക്ക് പ്രായമായി. […]
പീഡനകേസില്‍ ജയിലില്‍ കിടന്നയാള്‍ക്ക് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ രണ്ട് ദിവസത്തെ പരോള്‍
പീഡനകേസില്‍ ജയിലില്‍ കിടന്നയാള്‍ക്ക് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിച്ച് അലഹബാദ് ഹൈക്കോടതി. രണ്ട് ദിവസത്തെ പരോളിനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ഗോസി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ബി.എസ്.പി ടിക്കറ്റില്‍ വിജയിച്ച അതുല്‍ റായ് പീഡനകേസില്‍ ജയിലിലായതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതിന് മുമ്പ് ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും ആവശ്യം കോടതി നിരസിച്ചു. രണ്ട് ദിവസത്തെ പരോള്‍ അനുവദിക്കുന്നതിലൂടെ ജനുവരി 29ന് അതുല്‍ രാജിന് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് പൊലീസ് കസ്റ്റഡിയില്‍ പോകാമെന്നും […]
രാജീവ് ഗാന്ധി വധക്കേസ്: നളിനിക്ക് ഒരു മാസത്തെ പരോള്‍
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് പരോള്‍ അനുവദിച്ചു. 30 ദിവസത്തേക്കാണ് പരോള്‍. മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ അനുവദിച്ചത്. മകളുടെ വിവാഹം നടത്താന്‍ ആറ് മാസത്തെ പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ഏപ്രിലിലാണ് നളിനി കോടതിയെ സമീപിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി നളിനി ജയിലിലാണ്. 1991ല്‍ ശ്രീപെരുംപത്തൂരില്‍ വെച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് റാലിക്കിടെ മനുഷ്യ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കേസില്‍ വധശിക്ഷയാണ് ആദ്യം വിധിച്ചത്. പിന്നീട് 2000ല്‍ സംസ്ഥാന സര്‍ക്കാര്‍ ശിക്ഷ […]