യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശനത്തിനായി പുറപ്പെട്ടു. ഇന്ത്യയിലേക്കുള്ളത് വലിയ യാത്രയായാണ് കണക്കാക്കുന്നതെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത സുഹൃത്താണെന്നും ട്രംപ് യാത്രയ്ക്കു തൊട്ടുമുൻപ് പ്രതികരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് മോട്ടേര സ്റ്റേഡിയം ഉത്ഘാടനമാണ് ട്രംപിന്റെ ഇന്ത്യയിലെ ആദ്യ പരിപാടി. ശേഷം താജ് മഹല്‍ സന്ദര്‍ശിക്കും. നാളെയാണ് ഡൽഹിയിൽ നയതന്ത്ര ചർച്ചകൾ നടക്കുക.
ഉച്ചക്ക് 12 മണിക്ക് അഹമ്മദാബാദില്‍ വിമാനമിറങ്ങുന്ന ട്രംപും സംഘവും 22 കിലോമീറ്ററോളം ദൂരെയുള്ള മോട്ടേര സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ ആയാണ് പോകുക. ഒരു ലക്ഷത്തി പതിനായിരം ആളുകൾക്ക് ഇരിക്കാവുന്ന മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ട്രംപ് ഉത്ഘാടനം ചെയ്യും. തുടർന്ന് ആഗ്രയിലെത്തി താജ്‌മഹൽ സന്ദര്‍ശിക്കും.