ഉത്തര്‍പ്രദേശിലെ മന്ത്രിയുടെ ഷൂവിന്‍റെ വള്ളി സര്‍ക്കാര്‍ ജീവനക്കാരന്‍ കെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഷഹ്ജഹാന്‍പൂരില്‍ നടന്ന യോഗാ ദിന ആഘോഷങ്ങള്‍ക്ക് പങ്കെടുക്കവെയാണ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ലെയ്സ് കെട്ടിച്ചത് . എന്നാൽ അധികാര ദുർവിനിയോഗം സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി രംഗത്തെത്തി. ഇത് ഇന്ത്യൻ സംസ്കാരത്തിനും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നാണ് മന്ത്രിയുടെ വിശദീകരണം.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/06/up-minister-gets-his-shoelace-tied-by-a-government-employee.jpg?resize=1200%2C600&ssl=1)