മനുഷ്യരെ കോവിഡ് മഹാമാരിയിൽ നിന്നും കരകയറ്റാൻ ഇന്ത്യയും ബ്രിട്ടനും കൈകോർത്ത് പരിശ്രമിക്കുകയാണെന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വീഡിയോ സന്ദേശത്തിലൂടെ ഇന്ത്യക്ക് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ എഴുപത്തിയൊന്നാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ബോറിസ് ജോൺസൺ ആയിരുന്നു വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടത്. എന്നാൽ ബ്രിട്ടനിൽ അതിവേഗ കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വമേധയാ യാത്ര വേണ്ടെന്നു വെക്കുകയായിരുന്നു.
”എന്റെ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഈ സുപ്രധാന ദിനത്തിൽ നിങ്ങളോടൊപ്പം ചേരാൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാൽ കോവിഡിനെതിരായ നമ്മളുടെ ഒറ്റക്കെട്ടായ പോരാട്ടം എന്നെ ലണ്ടനിൽ തന്നെ തടഞ്ഞു നിർത്തി. ” ബോറിസ് ജോൺസൺ പറഞ്ഞു