Kerala

റിപ്പബ്ലിക് ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം; ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവാണെന്ന് പി.കെ ഫൈസൽ

റിപ്പബ്ലിക് ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം വന്നതിൽ വിശദീകരണവുമായി കാസർഗോഡ് ഡി സി സി പ്രസിഡന്റ് പി.കെ ഫൈസൽ. ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവാണ്. ഫേസ്ബുക്ക്‌ കൈകാര്യം ചെയ്യുന്നത് ഓഫീസിലെ ജീവനക്കാരനാണ്. സവർക്കറുടെ ഫോട്ടോ ഉണ്ടെന്ന് അറിഞ്ഞ ഉടൻ പോസ്റ്റ്‌ പിൻവലിച്ചുവെന്നും വിവാദമാക്കേണ്ട വിഷയമില്ലെന്നും പി.കെ ഫൈസൽ പ്രതികരിച്ചു. ഡി.സി.സി യുടെ റിപബ്ലിക്ക് ദിന ആശംസാ കാർഡിലാണ് സവർക്കർ ഉൾപ്പെട്ടത്. വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയും ഡിസൈൻ ചെയ്തപ്പോൾ അബദ്ധം സംഭവിച്ചതാണെന്നാണ് ഡിസിസി വിശദീകരണം നൽകുകയും ചെയ്തിരുന്നു.

National

ഒരു മനസോടെ ഇന്ത്യക്കാര്‍; രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കും

ഇന്ന് ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്‌ളിക് ദിനം. രാജ്യത്തിന് കരുത്തുറ്റ ഭരണഘടനയും സുസജ്ജമായ സ്വയംഭരണ സംവിധാനവും നിലവില്‍ വന്ന ദിവസം. പൂര്‍ണ സ്വരാജ് സാധ്യമായ ദിവസത്തിന്റെ ആഘോഷങ്ങള്‍ക്കാണ് രാജ്യം ഇന്ന് ഒരുങ്ങുന്നത്. ഡല്‍ഹിയില്‍ വര്‍ണാഭമായ ചടങ്ങുകള്‍ തയാറായിക്കഴിഞ്ഞു. രാജ്യ തലസ്ഥാനത്ത് കര്‍ശന സുരക്ഷാ പരിശോധനകളും ഇന്ന് നടക്കും. രാഷ്ട്ര നിര്‍മാണത്തിന് ജീവത്യാഗം ചെയ്തവരെ അനുസ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഈവര്‍ഷത്തെ റിപ്പബ്ലിക് ദിന സന്ദേശം. ഇന്ത്യ ഐക്യത്തിന്റെ ഉത്തമ മാതൃകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യം അതിവേഗം വളരുകയാണെന്നും ദ്രൗപദി […]

National

റിപ്പബ്ലിക് ദിനം; സ്ത്രീ ശക്തി വിളിച്ചോതി ‘ബേപ്പൂർ റാണി’യായി കേരളത്തിന്റെ ടാബ്ലോ

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ഘോഷയാത്രയിൽ വൈവിധ്യമാർന്ന പാരമ്പര്യമാകും ടാബ്ലോകളിൽ രാജ്യം പ്രതിഫലിപ്പിക്കുക. ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്ന കേന്ദ്ര പ്രമേയമാക്കി ഉരുവിന്റെ മാത്യകയിൽ ബേപ്പൂർ റാണി എന്ന പേരിലാണ് കേരളത്തിന്റെ ടാബ്ലോ. ദേവഘട്ടിലെ ഐതിഹാസികമായ ബാബധാം ക്ഷേത്രമാതൃകയ്ക്ക് മുന്നിൽ ബിർസ മുണ്ടയുടെ പ്രതിമയാണ് ഝാർഖണ്ഡ് അവതരിപ്പിക്കുക. ‘പൈക’ എന്ന പരമ്പരാഗത നൃത്തവും ആദിവാസി കലാരൂപമായ സൊഹ്റായിയും അകമ്പടിയാകും. ഭഗവാൻ കൃഷ്ണന്റെ ഗീതാദർശനവും വിശ്വരൂപവുമാണ് അന്താരാഷ്ട്ര ഗീതാ മഹോത്സവം വിഷയമാക്കിയ ഹരിയാനയുടെ ടാബ്ലോ. ശക്തിപീഠങ്ങളും ശ്രീശക്തിയും […]

National

റിപ്പബ്ലിക് ദിനാഘോഷ പരേഡ് നേരിട്ട് കാണാം; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ

ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ടാബ്ലോകള്‍ ഉള്‍പ്പെടെ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. സാധാരണയായി പരേഡ് ഗ്രൗണ്ടില്‍ ആദ്യവരി വിവിഐപികള്‍ക്കായി നീക്കിവയ്ക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ റിക്ഷാ തൊഴിലാളികള്‍, കര്‍തവ്യ പഥിലെ തൊഴിലാളികള്‍, സെന്റട്രല്‍ വിസ്ത നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ക്കാണ് പരേഡ് കാണാന്‍ ആദ്യ നിരയില്‍ ഇരിക്കാന്‍ സൗകര്യമുള്ളത്. ഇത്തവണ പരേഡ് കാണാനുള്ള സീറ്റുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. 32000 ടിക്കറ്റുകള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 20 രൂപ മുതല്‍ 500 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍.how […]

National

Republic Day 2023: ഇക്കൊല്ലം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡൻ്റ്

ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫതാഹ് അൽ സിസി എത്തും. ഈജിപ്തും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 75 വർഷം ആഘോഷിക്കാനാണ് പ്രസിഡൻ്റിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്. വിപുലമായ ആഘോഷപരിപാടികളാണ് റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രപ്രധാനമാണെന്ന് വിദേശകാര്യ സെക്രട്ടറി ഔസാഫ് സയീദ് പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആരംഭിച്ചു. അത്ര സുപ്രധാനമാണ് ഈജിപ്തുമായി നമുക്കുള്ള ബന്ധം. […]

India

ഇന്ന് 73ാം റിപ്പബ്ലിക് ദിനം; കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

ഇന്ന് രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ പത്തരയോടെ ആരംഭിയ്ക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് ഇന്ത്യയുടെ പ്രതിരോധ കരുത്ത് വിളിച്ചറിയിക്കും. ജമ്മുകാശ്മീരില്‍ വീരമ്യത്യുവരിച്ച സേനാംഗങ്ങളെ ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാചരണങ്ങളുടെ ഭാഗമായ് അനുസ്മരിയ്ക്കും. തുടര്‍ച്ചയായ് രണ്ടാം വര്‍ഷത്തിലും കൊവിഡ് വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ നാഷണല്‍ സ്റ്റേഡിയം വരെ ആകും റിപ്പബ്ലിക്ക് ദിന പരേഡ്. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ വലയത്തിലാണ് രാജ്യതലസ്ഥാനം. ഡല്‍ഹി ഏരിയ കമാന്‍ഡിംഗ് ജനറല്‍ ഓഫീസര്‍ ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് ഇന്നത്തെ […]

Kerala

73ാം റിപ്പബ്ലിക് ദിനാഘോഷം; സംസ്ഥാനത്തും നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് ഇന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ചടങ്ങില്‍ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ഇന്ന് റിപ്പബ്ലിക് ദിനാഘോഷം നടക്കുക. മുഖ്യമന്ത്രിയും ഗവര്‍ണറും റിപ്പബ്ലിക്ദിന സന്ദേശങ്ങള്‍ കൈമാറി. ഭരണഘടനയുടെ അന്തഃസത്തയെ തകര്‍ക്കാനുള്ള വര്‍ഗീയ രാഷ്ട്രീയത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ ഒത്തൊരുമിച്ച് പോരാടണമെന്ന് റിപ്പബ്ലിക്ദിന സന്ദേശത്തില്‍ […]

India

റിപ്പബ്ലിക്ക് ദിനാചരണത്തിന് നാളെ തുടക്കം

രാജ്യത്തിന്റെ 74 ആം റിപ്പബ്ലിക്ക് ദിനാചരണത്തിന് നാളെ തുടക്കമാകും. നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായാണ് ഈ വർഷം മുതൽ അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 മുതൽ റിപ്പബ്ലിക്ക് ദിനാചരണങ്ങൾ തുടങ്ങുന്നത്. ഇന്ത്യാഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂർണ്ണകായ പ്രതിമ നാളെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. മുൻ വർഷങ്ങളിൽ ജനുവരി 24 മുതലായിരുന്നു റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ രാജ്യത്ത് നടന്നിരുന്നത്. പുന:ർനിർമ്മാണം പൂർത്തിയായ ശേഷം ആദ്യമായ് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് എന്ന പ്രത്യേകതയും ഈ വർഷത്തിനുണ്ട്. […]

India

‘ജയ് കിസാന്‍’ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങളുമായി ബോക്സിങ് താരം വിജേന്ദര്‍ സിങ്

റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് നടന്ന കര്‍ഷരുടെ ട്രാക്ടര്‍ റാലിക്ക് പിന്തുണ അറിയിച്ച് ബോക്സിങ് താരം വിജേന്ദര്‍ സിങ്. ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ വിജേന്ദര്‍ സിങ് ട്വിറ്ററിലൂടെയാണ് പൊരുതുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്. ‘ജയ് കിസാന്‍’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് താരം കര്‍ഷകരുടെ പ്രതിഷേധത്തെ അഭിവാദ്യം ചെയ്തത്. ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ ആദ്യ കായികതാരം കൂടിയാണ് വിജേന്ദര്‍ സിങ്. ടെന്നീസ് താരം സോംദേവ് ദേവ്‍വര്‍മനും കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. റിപബ്ലിക് […]

India International

”കോവിഡിനെ അതിജീവിക്കാൻ ഇന്ത്യയും ബ്രിട്ടനും ഒന്നിച്ച് പോരാടുകയാണ്”; റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

മനുഷ്യരെ കോവിഡ് മഹാമാരിയിൽ നിന്നും കരകയറ്റാൻ ഇന്ത്യയും ബ്രിട്ടനും കൈകോർത്ത് പരിശ്രമിക്കുകയാണെന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വീഡിയോ സന്ദേശത്തിലൂടെ ഇന്ത്യക്ക് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ എഴുപത്തിയൊന്നാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ബോറിസ് ജോൺസൺ ആയിരുന്നു വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടത്. എന്നാൽ ബ്രിട്ടനിൽ അതിവേഗ കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വമേധയാ യാത്ര വേണ്ടെന്നു വെക്കുകയായിരുന്നു. ”എന്റെ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഈ സുപ്രധാന ദിനത്തിൽ നിങ്ങളോടൊപ്പം ചേരാൻ ഞാൻ […]