യു.എ.പി.എ നിയമഭേദഗതി ലോക്സഭ പാസ്സാക്കി. എട്ടിനെതിരെ 287 വോട്ടുകള്‍ക്കാണ് ഭേദഗതി പാസ്സായത്. ഭേഗഗതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും സി.പി.എമ്മും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ആരാണ് ഭരിക്കുന്നതെന്ന് നോക്കിയല്ല തീവ്രവാദത്തിന് എതിരായ നിയമത്തെ പിന്തുണക്കേണ്ടതല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ പറഞ്ഞു.
