ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ തൃണമൂൽ കോൺഗ്രസ് ഇന്ന് പശ്ചിമ ബംഗാളിൽ ഉടനീളം വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. വടക്കന്‍ കൊൽക്കത്തയിലെ പ്രതിഷേധ പരിപാടിയിലാണ് മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുക്കുക. ചിരിയയിൽ നിന്നും ശ്യാം ബസാറിലേക്ക് മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. എന്‍.ആര്‍.സി ഭിന്നിപ്പിക്കൽ അഭ്യാസമാണെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തിയിരുന്നു. ബംഗാളിൽ അധികാരത്തിലെത്തിയാൽ എന്‍.ആര്‍.സി നടപ്പിലാക്കും എന്നാണ് ബി.ജെ.പി നിലപാട്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/09/thrinamool-NRC.jpg?resize=1200%2C600&ssl=1)