India

രാജ്യത്ത് 40,120 പുതിയ കൊവിഡ് കേസുകൾ; 585 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 40,120 കൊവിഡ് കേസുകളും 585 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,30,254 ആയി. 2.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,85,227 പേർ ചികിത്സയിലുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. 3,13,02,345 പേർ ഇത് വരെ രോഗമുക്തി നേടി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 19 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ്. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനവും. ഇന്നലെ 21,445 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് എറ്റവും കൂടുതൽ പുതിയ രോഗികൾ.