India National

യു.പിയില്‍ ട്രാക്ടര്‍ മറിഞ്ഞ് കുട്ടികളുള്‍പ്പെടെ മൂന്ന് മരണം

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് യാത്രക്കാരായ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. യു.പി സിഹോറയിലാണ് സംഭവം.

വൃന്ദാവനില്‍ നിന്നുള്ള രേഷ്മ (26), അവരുടെ മകന്‍ വിശാല്‍ (5), ശീതള്‍ (12) എന്നിവരാണ് മരിച്ചത്. മൂവരും നഗ്‍ലാ കാസി ഗ്രാമത്തിലേക്കുള്ള വഴിയെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ രണ്ടു പേരുടെയും നില ഗുരുതരമാണ്.

സിഹോറയില്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ട്രാക്ടര്‍ ഇവര്‍ക്ക് മുകളിലേക്ക് വന്നുവീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.