India

പരോൾ ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണമെന്ന സർക്കാർ ഉത്തരവ്; നിലപാട് തേടി സുപ്രിം കോടതി

പരോൾ ലഭിച്ചവർ ഈ മാസം 26 ന് ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവിൽ നിലപാട് തേടി സുപ്രിം കോടതി. നാളെ രാവിലെ 10.30 ന് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് സർക്കാരിന്
സുപ്രിംകോടതി നോട്ടിസ് നൽകി. പൊതുതാൽപര്യഹർജിയിലാണ് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

അതേസമയം, കേരളത്തിലെ തടവുപുള്ളിയുടെ പരോൾ സുപ്രിം കോടതിയുടെ മറ്റൊരു ബെഞ്ച് നീട്ടി. തൃശൂർ സ്വദേശി രഞ്ജിത്തിന്റെ പരോളാണ് അടുത്ത മാസം 31 വരെ ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് നീട്ടിയത്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാണിച്ച് രഞ്ജിത്ത് സമർപ്പിച്ച ഹർജിയിലാണ് നടപടി.

പരോൾ ലഭിച്ചവർ ഈ മാസം 26 മുതൽ ജയിലുകളിലേക്ക് മടങ്ങണമെന്ന സർക്കാരിന്റെ ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രിം കോടതി നീട്ടി നൽകിയിരുന്നു. സുപ്രിം കോടതി ഉത്തരവ് സർക്കാർ ലംഘിച്ചെന്ന് ആരോപിച്ച് രഞ്ജിത്ത് സുപ്രിം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.