സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് നിരാഹാര സമരം നടത്തും. ശമ്പള പരിഷ്കര ഉത്തരവും അലവന്‍സ് പരിഷ്കരണവും ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഈ മാസം 9 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് കെജിഎംസിടിഎയുടെ തീരുമാനം. കഴിഞ്ഞ മാസം 29ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കെജിഎംസിടിഎ മൂന്ന് മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചിരുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/02/state-medical-college-doctors-on-strike-today.jpg?resize=1200%2C642&ssl=1)