ജമ്മുകശ്മീരിലെ മുൻ മുഖ്യമന്ത്രിമാർക്കും കുടുംബത്തിനുമുള്ള എസ്എസ്ജി സംരക്ഷണം പിൻവലിച്ചു. ജമ്മുകാശ്മീർ സർക്കാർ ഇക്കാര്യത്തിൽ ഉത്തരവ് പ്രസിദ്ധികരിച്ചു. ഫറൂക്ക് അബ്ദുള്ള, മെഹബൂബാ മുഫ്തി, ഒമർ അബ്ദുള്ള, ഗുലാം നബി ആസാദ് അടക്കമുള്ളവർക്ക് എസ്എസ്ജി സംരക്ഷണം നഷ്ടമാകും. ശേഷിയ്ക്കുന്ന എസ്പിജി സംരക്ഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പിൻവലിയ്ക്കുമെന്ന് സൂചനയുണ്ട്. അതേസമയം, നടപടി പ്രകോപനപപരമാണെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ കുറ്റപ്പെടുത്തി.
![](https://i0.wp.com/malayalees.ch/wp-content/uploads/2022/01/ssg-protection-jammu-kashmir-former-ministers.jpg?resize=1200%2C642&ssl=1)