India

നിയമസഭാ തെരെഞ്ഞെടുപ്പ്; ഇറ്റലി സന്ദർശനം നിർത്തി രാഹുൽ ഗാന്ധി ഡൽഹിയിലേക്ക്

ഇറ്റലി സന്ദർശനം മതിയാക്കി രാഹുൽ ഗാന്ധി മടങ്ങിയെത്തും. നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് രാഹുൽ ഗാന്ധി നേതൃത്വം നൽകും. ഒരു മാസത്തെ സന്ദർശനത്തിനാണ് രാഹുൽ ഗാന്ധി ഇറ്റലിക്ക് പോയത്. എന്നാൽ അടിയന്തരമായി മടങ്ങിയെത്താൻ കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങിയെത്തുന്നത്.

വ്യത്യസ്ഥ സംസ്ഥാങ്ങളിലെ സ്ഥാനാർത്ഥി നിർണയം സുഗമമായി പൂർത്തിയാക്കാം എന്നാണ് കോൺഗ്രസ് കരുതിയിരുന്നത് പക്ഷെ ആ വിധത്തിലല്ല കാര്യങ്ങൾ പോകുന്നത്,പഞ്ചാബിലും ഉത്തരാഖണ്ഡിലും വലിയ പ്രശ്നങ്ങൾ കോൺഗ്രസ് നേരിടുന്നു. ഉത്തരാഖണ്ഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടൽ അനിവാര്യമാണ്. പഞ്ചാബിലെ കാര്യത്തിൽ സ്ഥാർത്ഥികളുടെ വിഷയത്തിൽ ഇതുവരെയും സമവായത്തിലേക്ക് എത്താൻ സാധിച്ചിട്ടില്ല.

അതുകൊണ്ട് രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഈ ഘട്ടത്തിൽ ആവശ്യമാണ്. നേരത്തെ തീരുമാനിച്ചത് പ്രചാരണ പരിപാടികളിൽ കോൺഗ്രസ് അധ്യക്ഷ നേരിട്ട് പങ്കെടുക്കും എന്നായിരുന്നു എന്നാൽ ഒമിക്രോൺ സാഹചര്യം മുൻനിർത്തി കോൺഗ്രസ് അധ്യക്ഷ പങ്കെടുക്കില്ല. 15 ദിവസത്തേക്ക് റാലി വേണ്ടായെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. അതിന് ശേഷം തീരുമാനം പുനഃപരിശോധിക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായിരിക്കും കോൺഗ്രസിന്റെ മുഖമായി റാലികളിൽ പങ്കെടുക്കാൻ എത്തുക.