തിരുവനന്തപുരം: ശനിയാഴ്ച വരെ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 75 കി.മീ. വേഗതയുള്ള കാറ്റിന് സാധ്യത. അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം തീവ്രമായതോടെ സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. മല്‍സ്യബന്ധനത്തിന് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി.
Related News
കോവിഡ് വാക്സിന് ആഗസ്ത് 15ഓടെയെന്ന ഐസിഎംആര്‍ അവകാശവാദം അപകടകരവും അസംബന്ധവുമെന്ന് വിദദ്ധര്‍
ആഗസ്ത് 15ന് കോവാക്സിൻ പുറത്തിറക്കണമെന്ന് ഐസിഎംആര്‍ നിർദേശം ഉണ്ടെങ്കിലും സാധ്യമായേക്കില്ലെന്ന് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. മൂന്ന് മാസമെങ്കിലും പരീക്ഷണം പൂർത്തിയാക്കാൻ ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. “ഇത് വെല്ലുവിളി നിറഞ്ഞതും വിഷമം പിടിച്ചതുമായ ജോലിയാണ്. വാക്സിന് ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഫലം ലഭിച്ചാല്‍ തന്നെ വാക്സിന് ഉടന്‍ വന്‍തോതില്‍ നിര്‍മിക്കുക എന്നത് അടുത്ത വെല്ലുവിളിയാണ്”- എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. നേരത്തെ തന്നെ തിയ്യതി തീരുമാനിച്ച് വാക്സിന് പുറത്തിറക്കുന്നത് പരിഹാസ്യമാണെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഷഹീദ് ജമീല്‍ […]
ഇന്ത്യയിലെ മുസ്ലിംകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ഓര്ഹാന് പാമുക്ക്
ഇന്ത്യയിലെ മുസ്ലീംകളോടുള്ള വിവേചനം മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് നോബേല്‍ സമ്മാന ജേതാവ് ഓര്ഹാന് പാമുക്ക്. ജനാധിപത്യത്തിന്റെ പേരിലുള്ള ന്യൂനപക്ഷ വിരുദ്ധ സമീപനം അംഗീകരിക്കാനാവില്ല. ആഗോള തലത്തില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഭയാനകമാണെന്നും ഓര്ഹാന് പാമുക് മീഡിയവണിനോട് പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധവും,ഓ സി ഐ കാർഡ് റദ്ദു ചെയ്യാനുള്ള വ്യവസ്ഥകൾ പുനപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് . …
സൂറിച് : മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച് രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ആര്‍എസ്എസ് പദ്ധതിയുടെ ഭാഗം കൂടിയാണ് . അതുകൊണ്ടു തന്നെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനും ഭേദഗതി നിയമത്തെ എതിര്‍ത്ത് തോല്പിക്കാനും ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് കേരളാ ചാപ്റ്റർ എല്ലാ പ്രവാസി ഭാരതീയരോടും അഭ്യര്‍ഥിച്ചു. പൗരത്വ ഭേദഗതി നിയമം യാഥാർഥ്യമായിരിക്കെ അതിനെതിരെ ശക്തമായ നിസ്സഹരണം […]