ബാബരി ഭൂമി തര്‍ക്ക കേസില്‍ സമർപ്പിച്ച എല്ലാ പുനപരിശോധന ഹരജികളും തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജികള്‍ തള്ളിയത്. 18 പുനപ്പരിശോധനാ ഹരജികളാണ് കോടതി തള്ളിയത്.
ബാബരി വിധിക്ക് പിന്നാലെ വിവിധ മുസ്ലിം സംഘടനകളും ഹിന്ദു മഹാസഭയുമാണ് പുനപരിശോധന ഹരജികൾ സമർപ്പിച്ചിരുന്നത്. വിധിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം കക്ഷികൾ കോടതിയിൽ പുനപ്പരിശോധന ഹരജി നൽകിയത്.
എന്നാൽ, തർക്ക ഭൂമിയിലെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് വഖഫ് ബോർഡ് പരാജയപ്പെട്ടതിനാൽ, നഷ്ടപരിഹാരമായി അഞ്ചേക്കർ ഭൂമി നൽകി കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരായാണ് ഹിന്ദു മഹാസഭ ഹരജി നൽകിയത്.