രക്തദാനം ചെയ്യുന്നതില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ അക്കമുള്ള വിഭാഗങ്ങളെ വിലക്കിയത് എന്തിനെന്ന ചോദ്യവുമായി സുപ്രീം കോടതി. 2017ലെ രക്തദാന നിയമങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാല്‍പര്യ ഹരജിയിൽ ആയിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.
ട്രാൻസ്ജെൻഡറുകള്‍, ഗേയ്, ലൈംഗികത്തൊഴിലാളികളായ സ്ത്രീകള്‍ എന്നിവരെ രക്തം ദാനം ചെയ്യുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുളള മാര്‍ഗനിര്‍ദേശങ്ങളാണ് 2017ലെ രക്തദാന നിയമത്തില്‍ കേന്ദ്രം കൊണ്ടുവന്നത്. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ കേന്ദ്രത്തിനോടും ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൌണ്‍സിലിനോടും സുപ്രീം കോടതി വിശദീകരണം തേടി.
രക്തദാന നിയമങ്ങളുടെ മാര്‍ഗരേഖയെ ചോദ്യം ചെയ്ത് മണിപ്പൂരിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റാണ് പൊതു താല്‍പര്യ ഹരജി സമര്‍പ്പിച്ചത്. ഇത് ലിംഗ വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ് ബൊപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഇവ വൈദ്യശാസ്ത്രപരമായ കാര്യങ്ങളാണ്. ഇതിന്‍റെ ശരിയായ വശം മനസ്സിലാകുന്നില്ല, ഇതുസംബന്ധിച്ച വിശദീകരണം ആരാഞ്ഞുകൊണ്ട് കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.