കോവിഡ് ചികിത്സയ്ക്ക് ഐവര്‍മെക്ടിന്‍, ഡോക്സിസൈക്ലിന്‍ എന്നിവ ഉപയോഗിക്കുന്നതു വിലക്കി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍, പനിക്ക് ഉപയോഗിക്കുന്ന ആന്റിപൈറെറ്റിക് മരുന്നുകളും ചുമയ്ക്കുള്ള ആന്റിട്യൂസീവ് മരുന്നുകളും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാം. ഐവര്‍മെക്ടിന്‍, ഡോക്സിസൈക്ലിന്‍ എന്നിവയ്ക്കുപുറമെ ഹൈഡ്രോക്സിക്ലോറോക്വിന്‍, സിങ്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടിവൈറ്റമിനുകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. നേരിയ ലക്ഷണങ്ങളുള്ളവര്‍ക്കാണ് ഇതുവരെ ഈ മരുന്നുകള്‍ നല്കിവന്നത്. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,00,636 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2427 പേര് കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,49,186 ആയി. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, കേരളം തുടങ്ങി നാലു സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ പതിനായിരത്തിന് മുകളിലുള്ളത്.
Related News
’ഗവർണറെ പൂട്ടാൻ സർക്കാർ’; അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച സഭയിൽ
ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച നിയമസഭ പരിഗണിക്കും. സർവകലാശാല വിഷയങ്ങളിൽ സർക്കാർ ഗവർണർ ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ സർവകലാശാല ഭേദഗതി ബില്ലും ബുധനാഴ്ച സഭയിലെത്തും. ലോകായുക്ത ബില്ലും ബുധനാഴ്ച തന്നെ പരിഗണിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന കാര്യ ഉപദേശക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലേക്ക് സർക്കാരെത്തിയത്. സിപിഐ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത് കാരണം വ്യാഴം, വെള്ളി ദിവസങ്ങളിൽ സഭാ സമ്മേളനം. ഈ സഹാചര്യത്തിൽ വെള്ളിയാഴ്ച പരിഗണിക്കുമെന്ന് കരുതിയ ബില്ലുകളിൽ കൂടി ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പരിഗണിക്കാൻ കഴിയാതെ പോകുന്ന […]
രാജ്യത്ത് പുതിയ 11,850 കൊവിഡ് കേസുകള്‍; 555 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11,850 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 555 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,63,245 ആയി. 3,44,26,036 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് വൈറസ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,36,308, പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. ഇത് ആകെ രോഗികളില്‍ 0.40 ശതമാനമാണ്. കഴിഞ്ഞ 274 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 3.38 കോടി ആളുകള്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടി. […]
പൗരത്വനിയമത്തിനെതിരായ സമരം മുന്നോട്ടുകൊണ്ടുപോകുമെന്ന് ചന്ദ്രശേഖര്‍ ആസാദ്
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം പൂർവാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ജയിൽമോചിതനായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. മോചിതനായ ആസാദിന് നൂറുകണക്കിനാളുകൾ വൻ വരവേൽപാണ് നൽകിയത്. നേരത്തെ അറസ്റ്റ് വരിച്ച ജമാമസ്ജിദിൽ ഇന്നുച്ചക്ക് ജുമുഅഃ നമസ്കാരത്തിന് ശേഷം ആസാദ് വീണ്ടും സന്ദർശനം നടത്തും. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചെങ്കിലും ഇന്നലെ ഏറെ വൈകിയാണ് ആസാദിന് പുറത്തിറങ്ങിയത്. ഒമ്പത് മണിയോടെ പുറത്തിറങ്ങിയ ആസാദിനെ വരവേൽക്കാൻ നൂറുകണക്കിനാളുകൾ കാത്തുനില്‍പ്പുണ്ടായിരുന്നു. ഭീം ആർമി പ്രവർത്തകരുടെ ജയ്ഭീം വിളിയും ഹാരാർപ്പണവും സ്വീകരിച്ച് ആസാദ് പുറത്തേക്ക്. […]