ജയിൽ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി. പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. രാജീവ് ഗാന്ധി വധത്തിന് പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും പേരറിവാളൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബ് നിർമാണത്തിനായി രണ്ട് ബാറ്ററി എത്തിച്ചുകൊടുത്തെന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയത്. പേരറിവാളൻ അടക്കം കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന ഏഴ് പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നൽകിയ ശുപാർശ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.
Related News
വിവിധ ഇടങ്ങളില് വാഹന പരിശോധനകളിൽ ഈടാക്കുന്നത് പുതിയ നിരക്കിലുള്ള പിഴ
സംസ്ഥാനത്ത് വിവിധ ഇടങ്ങളില് വാഹന പരിശോധനകളിൽ ഈടാക്കുന്നത് പുതിയ നിരക്കിലുള്ള പിഴ. പുതുക്കിയ പിഴ ഈടാക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഉയർന്ന പിഴ ഈടാക്കുന്നത്. കേന്ദ്രത്തിൽ നിന്ന് ഒരു തീരുമാനം വരുന്നത് വരെ പിഴ ഈടാക്കേണ്ടതില്ലെന്നും നോട്ടീസ് നൽകിയാൽ മതിയെന്നുമായിരുന്നു തീരുമാനം. എന്നാൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ പുതുക്കിയ നിരക്കിലുള്ള പിഴ തന്നെ ഈടാക്കി. അമിത വേഗത്തിന് 1500 രൂപയും ഹെൽമറ്റ് ധരിക്കാത്തതിന് ആയിരം രൂപയുമാണ് പിഴ. കോഴിക്കോട് സിറ്റിയിൽ മാത്രം പോലീസ് നടത്തിയ പരിശോധനയിൽ […]
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല് പരീക്ഷണം ഭയാനകമെന്ന് നാസ മേധാവി
ഇന്ത്യ അടുത്തിടെ നടത്തിയ ഉപഗ്രഹ വേധ മിസൈല് പരീക്ഷണത്തിനെതിരെ നാസ. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല് ഉപയോഗിച്ച് തകര്ത്തത് ഭയാനകമായ നടപടിയാണെന്ന് നാസയുടെ തലവന് ജിം ബ്രൈഡന്സ്റ്റൈന് പറഞ്ഞു. നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യ തകര്ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചു. ഈ അവശിഷ്ടങ്ങള് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ജിം ബ്രൈഡന്സ്റ്റൈന് ചൂണ്ടിക്കാട്ടി. ബഹിരാകാശത്ത് ചിതറി […]
ഇരവിപുരം തീരത്തെ പുലിമുട്ട് നിര്മ്മാണം വീണ്ടും നിലച്ചു; പ്രതിഷേധത്തില് തീരദേശവാസികള്
കൊല്ലം ഇരവിപുരം തീരത്തെ പുലിമുട്ട് നിര്മ്മാണം വീണ്ടും നിലച്ചു. നിര്മ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലാണ് തീരദേശവാസികള്. കാക്കത്തോപ്പ് മുതല് താന്നി വരെയുള്ള ഭാഗത്ത് പുലിമുട്ടില്ലാത്തതിനാല് തീരദേശ റോഡ് പകുതിയിലധികം കടലെടുത്തിരുന്നു. തീരത്ത് പ്രതിഷേധം ശക്തമായതിനു പിന്നാലെ നിലച്ചുപോയ നിര്മ്മാണം പുനരാരംഭിക്കുകയും ചെയ്തു. എന്നാല് കഴിഞ്ഞ ഒരു മാസത്തോളമായി ഇവിടെ നിര്മ്മാണപ്രവര്ത്തനങ്ങള് നടക്കുന്നില്ല. 26 പുലിമുട്ടുകളാണ് ഇവിടെ നിര്മ്മിക്കേണ്ടത്. ഇതില് എട്ടെണ്ണം പൂര്ത്തിയായെങ്കിലും ചിലതിന്റ നിര്മ്മാണം പോലും ആരംഭിച്ചിട്ടില്ല. കരിങ്കല്ല് കിട്ടാനില്ലാത്തതാണ് പ്രതിസന്ധിയെന്നാണ് അധികൃതരുടെ വിശദീകരണം.