India

ഇന്ന് രാജീവ് ഗാന്ധിയുടെ എഴുപത്തി ആറാം ജന്മദിനം

ചരിത്രത്തിൽ ഒത്തിരി അടയാളങ്ങൾ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. 1944 ൽ മുംബൈയിൽ ആയിരുന്നു രാജീവ് ഗാന്ധിയുട ജനനം

ചരിത്രത്തിൽ ഒത്തിരി അടയാളങ്ങൾ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. 1944 ൽ മുംബൈയിൽ ആയിരുന്നു രാജീവ് ഗാന്ധിയുട ജനനം.ഇന്ത്യയിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. ഇന്ദിരാഗാന്ദിയുടെ മരണ ശേഷം നാൽപ്പതാമത്തെ വയസ്സിലായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്. കാംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും ലണ്ടനിലെ ഇംപീരിയൽ കോളേജിലുമായി ബിരുദ പഠനം നടത്തിയതിനു ശേഷം ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായി ഔദ്യേഗിക ജീവിതം ആരംഭിച്ച രാജീവ് ഗാന്ധിക്ക് ആദ്യകാല ഘട്ടത്തിൽ രാഷ്ട്രീയത്തിൽ തീരെ താൽപര്യമില്ലായിരുന്നു.

എന്നാൽ സഞ്ജയ് ഗാന്ധിയുടെ മരണം പൊതുരംഗത്തേക്ക് കടന്നു വരാൻ രാജീവ് ഗാനധിയെ നിർബന്ധിതനാക്കി. ഇന്ദിര ഗാന്ധിയുടെ മരണത്തോടെ കോൺഗ്രസ്സ് അദ്ധ്യക്ഷനായ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. 1984 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലമെന്‍റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിലെത്തിയത്. 491 ലോകസഭ മണ്ഡലങ്ങളിൽ മത്സരിച്ച കോൺഗ്രസ്സിന് 404 സീറ്റുകൾ നേടാൻ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു. ഒട്ടനവദി നവീന പദ്ധതികൾ രാജീവ് സർക്കാർ ഇന്ത്യയിൽ ആവിഷ്‌ക്കരിച്ചു.

വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക വാർത്താവിനിമയ രംഗങ്ങളിലും ഇന്ത്യയിൽ ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാ ബോധമായിരുന്നു. രാജീവ് ഗാന്ധി 1991 ലെ പൊതു തിരഞ്ഞെടുപ്പിൽ ശ്രീപെരുമ്പത്തൂരിൽ വെച്ച് വധിക്കപ്പെട്ടു. രാജീവ് ഗാന്ധി വളരെയേറെ കാഴ്ചപാടുള്ളയാളായിരുന്നുവെന്ന് മകൻ രാഹുൽ ഗാന്ധി അനുസ്മരിച്ചു. എല്ലാറ്റിനുമുപരിയായി, പിതാവ് അനുകമ്പയും സ്നേഹവുമുള്ള ഒരു മനുഷ്യനായിരുന്നു.

അദ്ദേഹം എന്‍റെ പിതാവായതിൽ അഭിമാനിക്കുന്നുവെന്നും രാഹുൽ എഫ് ബി യിൽ കുറിച്ചു. ഇന്നും ഞങ്ങൾക്ക് പിതാവിനെ മിസ് ചെയ്യുന്നതായും രാഹുൽ ഗാന്ധിയുടെ കുറിപ്പില്‍ പറയുന്നു.