രാജസ്ഥാനിലെ പാലിയിൽ ദലിത് യുവാവിന് ക്രൂര മര്‍ദ്ദനം. ക്ഷേത്ര ദർശനത്തിന് ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ധനേരിയ ഗ്രാമത്തില്‍ ജൂണ്‍ ഒന്നിനാണ് യുവാവിന് മര്‍ദ്ദനമേറ്റത്. കൈകാലുകൾ ബന്ധിച്ച ശേഷം മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. മര്‍ദ്ദനം നടന്ന് രണ്ട് ദിവസത്തിന് ശേഷം യുവാവിന്റെ അമ്മാവന് പരാതി നല്‍കിയിരുന്നു എങ്കിലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/06/rajasthan-dalit-man-beaten.jpg?resize=1200%2C600&ssl=1)