രാജസ്ഥാന് ബി.ജെ.പി അധ്യക്ഷന് മദന്ലാല് സെയ്നി അന്തരിച്ചു. ഡല്ഹി എയിംസിലായിരുന്നു അന്ത്യം. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് അനുശോചിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി ദേശീയ വർക്കിങ് പ്രസിണ്ടന്റ് ജെ.പി നദ്ദ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരും മറ്റു ബി.ജെ.പി നേതാക്കളും അന്ത്യോപചാരമർപ്പിച്ചു
Related News
രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടി ബഹിഷ്കരിക്കുമെന്ന് പോണ്ടിച്ചേരി സര്വകലാശാല വിദ്യാര്ഥികള്
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സൂചകമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബിരുദദാനം നിര്വഹിക്കുന്ന ചടങ്ങ് ബഹിഷ്കരിക്കാന് പോണ്ടിച്ചേരി സര്വകലാശാല വിദ്യാര്ഥി കൗണ്സില്. ഡിസംബര് 23നാണ് പരിപാടി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില് സര്ക്കാര് അടിച്ചമര്ത്തലിനു വിധേയരാകുന്ന രാജ്യനിവാസികളോടുള്ള ഐക്യദാര്ഢ്യത്തിന്റെ ഭാഗമായാണ് ബഹിഷ്കരണമെന്നും വിദ്യാര്ഥികള് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസുകളിൽ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡിജിപി ഓഫീസിലേക്കുള്ള മാർച്ചുമായി ബന്ധപ്പെട്ടെടുത്ത കേസിലാണ് ജാമ്യാപേക്ഷ. ജാമ്യം ലഭിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാനാകും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന് ഇന്നലെ ജാമ്യം അനുവദിച്ചത്. ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇന്നലെയാണ് മൂന്ന് കേസിൽ കൂടി രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. […]
രാജ്യത്ത് പുതുതായി 48,786 പേർക്ക് കൊവിഡ്; 61,588 പേർക്ക് രോഗമുക്തി
രാജ്യത്ത് പുതുതായി 48,786 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1005 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 61,588 പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്. നിലവിൽ 5,23,257 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിൽസയിലുള്ളത്. ആകെ മരണം 399,459 ആയി.