India National

ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ്; രാഹുലും സോണിയയും മത്സരിക്കും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കും. രാഹുല്‍ അമേഠിയിലും സോണിയ റായ്ബറേലിയിലുമാണ് ജനവിധി തേടുക.

കോണ്‍ഗ്രസിന്‍റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവന്നത്. ആദ്യ ഘട്ട പട്ടികയില്‍ 15 സ്ഥാനാര്‍ഥികളാണുള്ളത്.

ഉത്തർപ്രദേശിലെ 11 മണ്ഡലങ്ങളിലെയും ഗുജറാത്തിലെ 4 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഉത്തർപ്രദേശിലെ കുശിനഗറിൽ ആര്‍.പി.എന്‍ സിങും ഫറൂഖാബാദിൽ സൽമാൻ ഖുർഷിദും ഗുജറാത്തിലെ ആനന്ദിൽ ഭരത് സിങ് സോളങ്കിയും സ്ഥാനാർഥികളാകും.