India

കാർഷിക നിയമങ്ങൾക്കെതിരെ സമരം ശക്തമാക്കി കർഷകരും കോൺഗ്രസും

കാർഷിക നിയമങ്ങൾക്കെതിരെ സമരം ശക്തമാക്കി കർഷകരും കോൺഗ്രസും. രാജസ്ഥാനിലെ എല്ലാ ടോൾ പ്ലാസകളും കർഷകരിന്ന് തുറന്നു കൊടുക്കും. രാജസ്ഥാനിലെ പിലിബംഗയിലും പദംപൂരിലും രാഹുല്‍ ഗാന്ധി കിസാൻ പഞ്ചായത്തിനെ അഭിസംബോധന ചെയ്യും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തുടരുന്നു. രാജ്യസഭയിൽ ബജറ്റ് ചർച്ച ഇന്ന് പൂർത്തിയാകും. ധനമന്ത്രി നിർമ്മല സീതാരാമൻ ചർച്ചയ്ക്ക് മറുപടി പറയും.