ലോക്സഭയിലെ ആദ്യ പ്രസംഗത്തില്‍ വയനാട്ടിലെ കര്‍ഷക ആത്മഹത്യ വിഷയം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. കാര്‍ഷിക വായ്പ മൊറട്ടോറിയം നീട്ടുന്നതിന് ആര്.ബി.ഐക്ക് നിര്‍ദേശം നല്‍കണമെന്നതായിരുന്നു പ്രധാന ആവശ്യം. സര്‍ക്കാര്‍ ഒരേ സമയം വന്‍കിടക്കാരെ സഹായിക്കുകയും കര്‍ഷകരെ അവഗണിക്കുകയുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.
Related News
സ്കൂളുകള്‍ ഇന്ന് തുറക്കും, 21 മുതല്‍ ക്ലാസ് സാധാരണ നിലയില്‍
സംസ്ഥാനത്തെ സ്കൂളുകളില്‍ 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ ബാച്ചടിസ്ഥാനത്തിലാകും ക്ലാസുകൾ. 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ തുടരും. ഈ മാസം 21 മുതല്‍ ക്ലാസുകള്‍ പൂര്‍ണ്ണ തോതില്‍ ആരംഭിക്കും. മുഴുവന്‍ കുട്ടികളും സ്കൂളിലെത്തണം. അന്ന് മുതല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. പ്രീ പ്രൈമറി ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും സ്കൂളുകള്‍ […]
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: തീവ്രവാദിയെ വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം തീവ്രവാദിയെ വധിച്ചു. ചൊവ്വാഴ്ച രാവിലെ അവന്തിപുരയിലാണ് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.വെടിവെപ്പില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏതുഗ്രൂപ്പിലുള്ള തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നോ കൊല്ലപ്പെട്ടയാളുടെ വിവരങ്ങളോ സൈന്യം പുറത്തുവിട്ടിട്ടില്ല.
സൌമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം
സൌമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം. മേയറെ മാറ്റുന്നത് സംബന്ധിച്ച് എ,ഐ ഗ്രൂപ്പുകള്‍ ധാരണയിലെത്തിയതായാണ് സൂചന. ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറഞ്ഞതും കോര്‍പ്പറേഷനെതിരായ ഹൈക്കോടതി വിമര്‍ശനവുമാണ് നീക്കത്തിന് പിന്നില്‍. പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്ക്കാന് തയ്യാറാണെന്ന് സൌമിനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജി വയ്ക്കേണ്ട സാഹചര്യം നിലവിലില്ല.. കായലിലെ ജലനിരപ്പ് വര്‍ധിച്ചതാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്നും മേയര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതിക്ക് പിന്നാലെ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി എറണാകുളം എം.പി ഹൈബി ഈഡന് രംഗത്തെത്തിയിരുന്നു. ജനങ്ങളുമായി […]