കാവല്ക്കാരന് കള്ളന് തന്നെയെന്ന് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവന്റെ പണം ധനവാനായ സുഹൃത്തിന് നല്കിയ കാവല്ക്കാരന് ശിക്ഷിക്കപ്പെടും. മെയ് 23ന് കാവല്‍ക്കാരന്റെ വിധി ജനകീയ കോടതി തീരുമാനിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. റഫാല്‍ വിഷയത്തില്‍ രാഹുല്‍ നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ചു.
