പഞ്ചാബ് ഗവർണർ സ്ഥാനം ബൻവാരിലാൽ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ബെൻവാരിലാൽ പുരോഹിതിന്റെ വിശദീകരണം. ഛണ്ഡീഗഡിന്റെ അഡിമിനിസ്‌ട്രേറ്റർ കൂടിയാണ് ബെൻവാരിലാൽ പുരോഹിത്. ഈ സ്ഥാനവും ബെൻവാരി ലാൽ രാജിവെച്ചു.
നാലു വരികളുള്ള രാജി കത്താണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് നൽകിയത്. സുപ്രിംകോടതിയിൽ നിന്ന് അദ്ദേഹത്തിന്റെ നടപടികൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. ‘‘വ്യക്തിപരമായ കാരണങ്ങളാൽ പഞ്ചാബ് ഗവർണർ, ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ പദവികളിൽ നിന്ന് ഞാൻ രാജിവയ്ക്കുന്നു’’രാഷ്ട്രപതിക്കുള്ള രാജിക്കത്തിൽ പുരോഹിത് കുറിച്ചു.
മുഖ്യമന്ത്രി ഭഗവന്ത് മൻ നയിക്കുന്ന സംസ്ഥാന സർക്കാരുമായി നിരന്തര കലഹത്തിൽ ഏർപ്പെടുന്നതിനിടെയാണ് ഗവർണറുടെ രാജി.