പെഹ്‍ലുഖാൻ കേസിലെ കോടതി ഉത്തരവ് അമ്പരപ്പിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി. ആൾക്കൂട്ട കൊല മൃഗീയമായ പ്രവൃത്തിയാണ്. മനുഷ്യത്വരഹിതമായ പ്രവർത്തികൾ രാജ്യത്തു നിന്ന് തുടച്ചു നീക്കണം. കുടുംബത്തിന് നീതി ലഭ്യമാക്കി ഉത്തമ മാത്യകയാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക ട്വീറ്ററില്‍ കുറിച്ചു.
