വർക്കല ഗവര്‍മെന്‍റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. പ്ലസ് ടു വിദ്യാർഥി സുധീഷിനാണ് മര്‍ദ്ദനമേറ്റത്. പടക്കം പൊട്ടിച്ചെന്ന പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ സ്കൂളിലെത്തിയ പൊലീസാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. വിദ്യാര്‍ഥിയെ പൊലീസ് നിലത്തിട്ട് ചവിട്ടിയെന്നാണ് പരാതി. കബഡി സംസ്ഥാന താരമാണ് പരിക്കേറ്റ വിദ്യാര്‍ഥി. അടുത്ത മാസം ഏഴിന് ദേശീയ മീറ്റില്‍ പങ്കെടുക്കാനിരിക്കെയാണ് പൊലീസിന്‍റെ മര്‍ദ്ദനം.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/10/SCHOOL-ATTACK.jpg?resize=1200%2C604&ssl=1)