Entertainment

അസുരന്‍ തെലുങ്കിലേക്ക് ; വെങ്കടേഷ് നായകന്‍

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അസുരന്‍. മഞ്ജു വാരിയര്‍ ആദ്യമായി തമിഴില്‍ അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തി. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രം തെലുങ്കിലേക്ക് റീമേക് ചെയ്യാന്‍ ഒരുങ്ങുകയാണ്. വെങ്കടേഷ് ആണ് ചിത്രം തെലുങ്കിലേക്ക് റീമേക് ചെയ്യാന്‍ ഒരുങ്ങുന്നത്.

വെട്രിമാരന്‍ ആണ് ചിത്രം സംവിധാനംചെയ്തത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീതംഒരുക്കിയത്. കലൈപുലി എസ്. താണു ആണ് ചിത്രം നിര്‍മിച്ചത്. ചിത്രം മൊത്തം ബിസിനസില്‍ 150 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട്.