ജുഡീഷ്യറിയുടെ എല്ലാ വിധികളും ജനം അംഗീകരിച്ചിട്ടുണ്ടെന്ന് അയോധ്യ വിധി ഉദ്ദേശിച്ച് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് അടുത്തിടെയുണ്ടായ സുപ്രധാന വിവാദങ്ങളെ പരോക്ഷമായി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമമാണ് രാജ്യത്ത് എല്ലാത്തിനെക്കാളും വലുതെന്ന് പൌരത്വ ഭേദഗതി നിയമത്തെ ലക്ഷ്യം വച്ച് പ്രധാനമന്ത്രി പറഞ്ഞു.
ജുഡീഷ്യറിയുടെ എല്ലാ വിധികളും ജനം അംഗീകരിച്ചിട്ടുണ്ടെന്ന് അയോധ്യ വിധി ഉദ്ദേശിച്ച് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോടതി വിധികള്‍ കൈയ്യടിക്കാകരുതെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദും പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഇന്റർനാഷ്ണൽ ജുഡിഷ്യൽ കോൺഫറൻസില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും പ്രസ്താവന.
രാജ്യത്ത് നിയമമാണ് എല്ലാത്തിനും മുകളിലെന്ന് സി.എ.എ ലക്ഷ്യം വച്ചും ജുഡീഷ്യറിയുടെ എല്ലാ വിധികളും ജനം അംഗീകരിച്ചിട്ടുണ്ടെന്ന് അയോധ്യ വിധി ലക്ഷ്യം വച്ചും പ്രധാനമന്ത്രി പറഞ്ഞു. നിയമവാഴ്ചയാണ് സമൂഹിക ജീവിതത്തിന്റെ അടിസ്ഥാനമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയമ സംഹിതകളെയും വ്യത്യസ്ത സംസ്കാരങ്ങളെയും യോജിപ്പിച്ചാണ് തങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയും പറഞ്ഞു.