India National

രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരത്തിലേറും

രണ്ടാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരത്തിലേറും. വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരുൾപ്പെടെയുള്ള വിദേശ പ്രതിനിധികളുടെ സാന്നിധ്യം ചടങ്ങിന് മാറ്റ്കൂട്ടും.

വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച നരേന്ദ്ര മോദി ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണയും പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. ഒപ്പം മന്ത്രിസഭാംഗങ്ങളും. രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, നിര്‍മല സീതാറാം എന്നിവ‌ര്‍ ഇത്തവണയും മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. ഘടകകക്ഷികളുടെ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജെ.ഡി.യുവിനും ശിവസേനക്കും രണ്ട് വീതം അംഗങ്ങളാകും രണ്ടാം മോദി സർക്കാർ മന്ത്രിസഭയിലുണ്ടാവുക. രാജീവ് രജ്ഞൻ സിങ്, സന്തോഷ് കുശ്വാഹ എന്നിവരായിരിക്കും ജെ.ഡി.യു പ്രതിനിധികൾ.

അനിൽ ദേശായ്, സജ്ഞയ് റാവത്ത് എന്നിവർ ശിവസേനയിൽ നിന്നും. എൽജെപിയുടെ രാംവിലാസ് പാസ്വാനും അകാലിദളിന്റെ ഹർസിംറത്ത് കൗർ ബാദലും മന്ത്രിസ്ഥാനത്ത് തുടർന്നേക്കു ബംഗ്ലാദേശ്, ശ്രീലങ്ക കിര്‍ഗിസ്ഥാന്‍, മ്യാന്മാര്‍ എന്നീ രാഷ്ട്രങ്ങളുടെ പ്രസിഡന്റുമാരും മൌറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാഷ്ട്രങ്ങളുടെ പ്രധാനമന്ത്രിമാരും തായ് ലന്റിന്റെ പ്രതിനിധിയുമടക്കം നിരവധി വിദേശ പ്രതിനിധികള്‍ കൂടി എത്തുന്നതോടെ രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് മാറ്റ് കൂടും. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൽ ഹാമിദ് ഇന്നലെ വൈകിട്ടോടെ ഇന്ത്യയിലെത്തി. മറ്റുള്ളവർ ഇന്ന് രാവിലെ മുതൽ എത്തിത്തുടങ്ങും.