പ്രഗ്യാ സിംഗ് ചെയ്തത് ഒരിക്കലും മാപ്പ് നല്‍കാനാവാത്ത തെറ്റെന്ന് പ്രധാനമന്ത്രി. പ്രഗ്യ മാപ്പ് പറഞ്ഞാലും താന്‍ മാപ്പ് കൊടുക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. അതിനിടെ ഗാന്ധിജിയുടെ കൊലയാളിയെ രാജ്യസ്നേഹിയെന്ന് വിളിച്ച പ്രഗ്യാ സിങ് ഠാക്കൂറിനോടും അവരെ പിന്തുണച്ച കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയോടും നളിന്‍ കുമാര്‍ കാട്ടീലിനോടും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടി. ഇവരുടെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി അച്ചടക്ക കമ്മിറ്റി പരിശോധിക്കും. ഗോഡ്സെയെക്കുറിച്ച് ഈ നേതാക്കളുടെ നിലപാട് ബി.ജെ.പിയുടെ ആദര്‍ശത്തിന് ചേര്‍ന്നതല്ലെന്നാണ് പാര്‍ട്ടി നിലപാട്. അതിനിടെ, മാലേഗാവ് സ്ഫോടനക്കേസില്‍ എല്ലാ ആഴ്ചയും കോടതിയില്‍ ഹാജരാകണമെന്ന് പ്രഗ്യസിങ് ഠാക്കൂറുള്‍പ്പെടെ പ്രതികളോട് മുംബൈ കോടതി ആവശ്യപ്പെട്ടു.
