പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ് ജനതയോടും സംസ്കാരത്തോടും ബഹുമാനമില്ലെന്ന് രാഹുൽ ഗാന്ധി. തമിഴ് ഭാഷയെയും സംസ്കാരത്തെയും പരിഗണിക്കാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ല. വലിയ വ്യവസായികളുടെ താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി സമരം നടത്തുന്ന കര്‍ഷകരെ മറക്കുകയാണ്. കര്‍ഷകരുടെ കൈവശമുള്ളതെല്ലാം സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്നും അതിനാലാണ് കോൺഗ്രസ് കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസത്തെ തമിഴ്നാട് സന്ദർശനത്തിന്റെ ഭാഗമായി കോയമ്പത്തൂരിൽ എത്തിയതാണ് രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന തമിഴ്നാട്ടിൽ രാഹുലിന്റെ സന്ദർശനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.