ബജറ്റ് സമ്മേളനത്തിൽ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് ഇന്ത്യക്ക് വലിയ അവസരമാണ് നൽകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയില്‍ ലോകത്തിന് ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാൻ ബജറ്റിലൂടെ കഴിയും. ഇന്ത്യയുടെ വാക്സിനേഷന് പദ്ധതി ലോകത്തിന് മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. നിലവിലെ ആഗോള സാഹചര്യത്തില്‍ ഇന്ത്യക്ക് ഒരു പാട് സാധ്യതകളുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച, വാക്സിനേഷന് പ്രോഗ്രാം, തദ്ദേശീയമായി നിര്‍മ്മിച്ച വാക്സിനുകള്‍ എന്നിവയില്‍ ലോകത്തിന് ആത്മവിശ്വാസം പകരുന്നതിന് ബജറ്റ് സമ്മേളനം കരുത്തുപകരും. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ബജറ്റ് സമ്മേളനത്തെയും ചര്‍ച്ചകളെയും ബാധിക്കുമെന്നത് സത്യമാണ്. രാജ്യത്ത് ഒരു വര്‍ഷം നടപ്പാക്കേണ്ട പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന രൂപരേഖ എന്ന നിലയില്‍ ബജറ്റ് സമ്മേളനത്തെ അതിന്റേതായ പ്രാധാന്യത്തോടെ കാണാന്‍ എം.പിമാര്‍ ശ്രമിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തി ഈ സമ്മേളനത്തെ ഫലപ്രദമാക്കണം. ഈ വര്‍ഷത്തിന്റെ അവശേഷിക്കുന്ന കാലത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുറന്ന മനസോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചര്‍ച്ചയില്‍ പങ്കെടുക്കണം. അതിലൂടെ വികസനത്തിന്റെ വേഗത കൂട്ടുന്നതില്‍ പങ്കാളികളായി മാറണമെന്നും മോദി അഭ്യര്‍ഥിച്ചു.
Related News
സ്പിരിറ്റ് കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി
ചിറ്റൂരില്‍ സ്പിരിറ്റു കടത്തിയ സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറി അനിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇന്ന് അടിയന്തരമായി ചേര്‍ന്ന പൊരുമാട്ടി ലോക്കല്‍ കമ്മറ്റി യോഗമാണ് അനിലിനെ പുറത്താക്കാനുള്ള നടപടി കൈക്കൊണ്ടത്. കേസിലെ പ്രതിയായ അനില്‍ ഒളിവിലാണ് എക്സൈസ് ഇന്റലിജന്‍സ് ചിറ്റൂരില്‍ 525 ലീറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലാണ് സിപിഎം പ്രാദേശിക നേതാവിന്റെ പങ്ക് വ്യക്തമായത്. സ്പിരിറ്റുമായെത്തിയ കാര്‍ ഓടിച്ചിരുന്നത് സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറിയും സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ അനില്‍കുമാര്‍ എന്ന അത്തിമണി അനിലായിരുന്നു. […]
സി.പി.എം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി
സി.പി.എം പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി. ചെര്‍പ്പുളശ്ശേരി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ വെച്ച് ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിച്ചെന്നാണ് പരാതി. യുവതി മങ്കര പൊലീസില്‍ പരാതി നല്കി. മങ്കര പൊലീസ് കേസ് ചെര്‍പ്പുളശ്ശേരി പൊലീസിന് കൈമാറി. മണ്ണൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം മാഗസിന് തയ്യാറാക്കല്‍ ചര്‍ച്ചക്ക് പാര്‍ട്ടി ഓഫീസിലെ യുവജന സംഘടനയുടെ മുറിയിലെത്തിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടെന്ന് യുവതി മൊഴി നല്‍കിയതെന്നാണ് സൂചന. അതേസമയം ആരോപണവിധേയനായ […]
അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി
അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽഗാന്ധിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധി കാണിച്ച പോലുള്ള ധൈര്യം വിരളമാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. അതേസമയം കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചക്കായി പ്രവര്‍ത്തക സമിതി ഉടന്‍ ചേരും. സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അശോക് ഗഹ്ലോട്ട്, സച്ചിന് പൈലറ്റ് എന്നീ പേരുകളാണ് അനൗപചാരിക ചര്‍ച്ചകളില്‍ ഉയര്‍ന്നിട്ടുള്ളത്. ഇന്നലെ മുതിര്‍ന്ന നേതാവും 90 കാരനുമായ മോത്തിലാല്‍ വൊഹ്റയെ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.