തിരുവനന്തപുരം: സംസ്ഥാനത്തെ പ്ളസ്ടു ഫലം പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 84.33 ആണ്. 3,11,375 പേര് ഉപരി പഠനത്തിന് അര്‍ഹരായി. സര്‍ക്കാര്‍ സ്കൂളുകളില്‍ 83.04 ശതമാനമാണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോടാണ്. പത്തനംതിട്ടയാണ് പിന്നില്‍.
Related News
വടക്കാഞ്ചേരിയില്‍ ടെറസില്‍ ഉണക്കാന്‍ വെച്ചിരുന്ന നാളികേരം കത്തിക്കരിഞ്ഞു
വടക്കാഞ്ചേരി: വീടിന്റെ ടെറസില്‍ ഉണക്കാന്‍ വച്ച നാളികേരം കത്തിക്കരിഞ്ഞു. രാവിലെ ഉണക്കാന്‍ വെച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്. കരുമത്ര ആമലത്ത് കൃഷ്ണകുമാറിന്റെ വീട്ടിലാണ് സംഭവം. ജില്ലയില്‍ താപനില 23 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. വെള്ളാനിക്കരയില്‍ ഇന്നലെ 40.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. 1996 മാര്‍ച്ച് 24ന് ആണ് ഇതിനു മുന്‍പ് തൃശൂര്‍ 40 ഡിഗ്രി ചൂടിലെത്തിയത്. ഞായറാഴ്ച 36.9 ഡിഗ്രിയായിരുന്ന ചൂടാണ് വേഗം വര്‍ധിച്ചത്. സൂര്യാതപത്തിനെതിരെ വ്യാഴാഴ്ച വരെ ജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി […]
കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറച്ചുള്ള സാമ്പത്തിക പരിഷ്കാരം ഗുണം ചെയ്യില്ലെന്ന് അഭിജിത് ബാനര്‍ജി
കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറച്ചുള്ള സാമ്പത്തിക പരിഷ്കാരം ഗുണം ചെയ്യില്ലെന്ന് നോബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അഭിജിത് ബാനര്‍ജി നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാമ്പത്തിക മാന്ദ്യം മറികടക്കണമെങ്കില്‍ പാവപ്പെട്ടവരുടെ കൈകളിലേക്ക് പണം എത്തണം. കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്കുന്നതുപോലെയുള്ള പദ്ധതികളാണ് ആവശ്യമെന്നും അഭിജിത് ബാനര്ജ് മീഡിയവണിനോട് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്ന് മഹിള കോണ്‍ഗ്രസ്
ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യം ഉന്നയിച്ച് മഹിള കോൺഗ്രസ്. വിജയ സാധ്യതയുള്ള മൂന്ന് സീറ്റ് തന്നെ ആവശ്യപ്പെടുമെന്ന് മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് മീഡിയവണിനോട് പറഞ്ഞു. പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള വനിതകളെ പാർലമെന്റ് രംഗത്തേക്ക് കൊണ്ടുവരാൻ നേതൃത്വം തയ്യാറാകണമെന്നും ലതിക സുഭാഷ് ആവശ്യപ്പെട്ടു. വനിതകൾ കഴിവ് തെളിയിച്ച് രംഗത്ത് വരട്ടെ എന്നായിരുന്നു മഹിളകൾക്ക് സീറ്റ് നൽകുമോ എന്ന കാര്യത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മീഡിയവൺ വ്യൂ പോയന്റിൽ മറുപടി പറഞ്ഞത്. എന്നാൽ ഈ വാദത്തെ പൂർണമായും മ […]