India National

ഇന്ധനവില കുതിക്കുന്നു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചു.ആറു ദിവസത്തിനിടെ പെട്രോൾവില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വർധിച്ചു.

സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനും നേരെ കഴിഞ്ഞയാഴ്ച യെമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തെ തുടർന്നാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.29 പൈസ കൂടി 73.91 രൂപയും ഡീസലിന്റെ വില 0.19 പൈസ കൂടി 66.93 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.28 പൈസ കൂടി 79.57 രൂപയും ഡീസലിന്റെ വില 0.21 പൈസ കൂടി 70.22 രൂപയുമാണ്.