India

ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.

കൊച്ചിയിൽ ഡീസലിന് 100.59 രൂപയും പെട്രോളിന് 100.85 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോൾ വില 107.02 രൂപയിലെത്തി. 102.42 രൂപയാണ് ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോളിന് 108.48 രൂപയും ഡീസലിന് 102.42 രൂപയുമായി.

എണ്ണക്കമ്പനികൾ തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. വില കുറയാൻ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിർത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ടെന്ന് കൗൺസിൽ തീരുമാനിക്കുകയായിരുന്നു.