ചാരസോഫ്റ്റ്വെയറായ പെഗസിസ് ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. 2017ലെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെഗസിസ് വാങ്ങാന്‍ തീരുമാനിച്ചത്. പെഗസിസും മിസൈല്‍ സിസ്റ്റവും വാങ്ങാന്‍ 13,000 കോടി രൂപയ്ക്ക് കരാര്‍ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെഗസിസ് ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയുമടക്കം ഫോണുകള്‍ ചോര്‍ത്തിയത് ആഗോള തലത്തില്‍ വലിയ വിവാദമായിരുന്നു. പെഗാസസിന്റെ നിരീക്ഷണത്തില്‍ ഇന്ത്യയിലെ രണ്ട് കേന്ദ്രമന്ത്രിമാര്‍, മൂന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കള്‍, സുപ്രിംകോടതി ജഡ്ജി, നാല്പതിലേറെ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി മുന്നൂറിലേറെപ്പേരുണ്ടെന്നായിരുന്നു
Related News
രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിശേഷിപ്പിച്ച ദേശാഭിമാനി പത്രത്തിനെതിരെ വി.ടി ബല്‍റാം
കല്‍പ്പറ്റ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിശേഷിപ്പിച്ച് മുഖപ്രസംഗമെഴുതിയ ദേശാഭിമാനി പ്രത്രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പപ്പു സട്രൈക്ക് എന്ന തലക്കെട്ടിലാണ് ദേശാഭിമാനി എഡിറ്റോറിയലെഴുതിയത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വി.ടി ബൽറാം. ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലില്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണെന്ന് ബല്‍റാം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ ‘മഹാന്മാ’രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാൽ സിപിഎമ്മിന്റ മുഖപത്രത്തിന് […]
ജമ്മു കശ്മീർ രജൗരി മേഖലയിലെ ഭീകര ആക്രമണത്തിൽ പരുക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു
ജമ്മു കശ്മീർ രജൗരി മേഖലയിലെ ഭീകര ആക്രമണത്തിൽ പരുക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു. ഇതുവരെ മൊത്തം നാലു സൈനികർക്കാണ് ജീവൻ നഷ്ടമായത്. മേഖലയിൽ ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം നടത്തിയ തെരച്ചിലിന് ഇടയിലാണ് അപ്രതീക്ഷിതമായി സൈനിക വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയത്. പരുക്കേറ്റ രണ്ട് സൈനികർ ചികിത്സയിൽ കഴിയുകയാണ്. മേഖലയിൽ ഭീകരരെ ലക്ഷ്യമിട്ടുള്ള സൈനിക നടപടി പുരോഗമിക്കുകയാണ്. സൈനിക വാഹനം ആക്രമിച്ചതിനു പിന്നാലെ ഭീകരർ വനമേഖലയിലേക്ക് ഉള്ളിലേക്ക് കടന്നതായാണ് വിവരം. ജമ്മു കാശ്മീർ പൊലീസും […]
പിണറായി വിജയന് വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി പിണറായി വിജയന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്, പി. തിലോത്തമന് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം വെള്ളാപ്പള്ളിയുടെ വസതിയിലെത്തി.