കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി പോക്സോ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ ഇന്ന് രാജ്യസഭ ചര്‍ച്ച ചെയ്യും. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് ജനിതക ഘടന പരിശോധിക്കുന്നതിന് നിയമപ്രാബല്യം നല്കുന്ന ഡി.എന്‍.എ ടെക്നോളജി റെഗുലേഷന് ബില്‍ ഇന്ന് ലോക്സഭയും പരിഗണിക്കും.
പതിനാറ് വയസിന് താഴെയുള്ള കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതാണ് പോക്സോ നിയമ ഭേദഗതി ബില്ലിലെ പുതിയ വ്യവസ്ഥകള്‍. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വർഷം തടവ് മുതല്‍ ആജീവനാന്ത തടവ് വരെയോ വധശിക്ഷ വരെയോ ലഭിക്കാം. പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ലൈംഗിക വളർച്ചയ്ക്കായി ഹോർമോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂരമായ പീഡനത്തിന്റെ പരിധിയില്‍ വരും. കുട്ടികളുള്‍പ്പെടുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് 5 വര്‍ഷം തടവും പിഴയും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.
എന്നാല്‍ കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ 7 വര്‍ഷത്തില്‍ കുറയാത്ത തടവും പിഴയുമാണ് ശിക്ഷ. പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകൾ. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോക്സോ നിയമ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവന്നത്. ബില്ല് ഇന്ന് രാജ്യസഭ ചര്‍ച്ച ചെയ്യും. അതേസമയം കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് ജനിതക ഘടന പരിശോധിക്കാന്‍ നിയമപ്രാബല്യം നല്കുന്ന ഡി.എന്‍.എ ടെക്നോളജി റെഗുലേഷന് ബില്ല് ഇന്ന് ലോക്സഭയും ചര്‍ച്ച ചെയ്യും. കുറ്റവാളികളുടെ ജനിതക ഘടനയുടെ ഡേറ്റാബേസ് സ്ഥാപിക്കുന്നതാണ് ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥ. ഭേദഗതി വഴി വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് പ്രതിപക്ഷം വിമര്‍ശം ഉന്നയിച്ചിരുന്നു.