കോവിഡ് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് രാജ്യം വളര്‍ച്ച കൈവരിച്ചെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. വരുന്ന 25വര്‍ഷത്തേക്കുള്ള വികസനമാണ് ലക്ഷ്യം. സ്ത്രീശാക്തീകരണത്തിന് മുഖ്യപ്രാധാന്യം നല്‍കുമെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ വികസന നേട്ടങ്ങളായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കാതല്‍. കോവിഡിനെതിരായ പോരാട്ടം ചൂണ്ടിക്കാട്ടിയാണ് തുടങ്ങിയത്. 150 കോടി ഡോസ് വാക്സിന് വിതരണം ചെയ്തും, വാക്സിന് നിര്‍മാണത്തിലെ സ്വയംപര്യാപ്തത കൊണ്ടും രാജ്യം ലോക മാതൃകയായെന്ന് രാഷ്ട്രപതി പറഞ്ഞു. അംബേദ്ക്കറുടെ തുല്യതാ നയം പിന്തുടരുന്ന രാജ്യം കോവിഡ് കാലത്ത് 80 കോടിയിലധികം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്കി. സൗജന്യ ഭക്ഷ്യ വിതരണം മാര്‍ച്ച് 31 വരെ നീട്ടിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 2 കോടിയിലധികം ദരിദ്രര്‍ക്ക് വീട് നല്കി. എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നു. കാര്‍ഷിക രംഗത്ത് വളര്‍ച്ചയുണ്ടാക്കി. കയറ്റുമതി കൂടി . നദീസംയോജന പദ്ധതിയുമായി മുന്നോട്ട് പോകും. സാമ്പത്തിക -തൊഴില്‍ രംഗത്തെ പരിഷ്കാരം തുടരും. വനിതാ ശാക്തീകരണം രാജ്യത്തിന്റെ മുഖ്യനയമെന്ന് പറഞ്ഞ രാഷ്ട്രപതി മുത്തലാഖ് നിരോധന നിയമം ഈ രംഗത്ത് മുതല്‍ക്കൂട്ടായെന്ന് പറഞ്ഞു. പാര്‍ലമെന്റിന്റെ പരിഗണനക്ക് വരുന്ന വിവാഹ പ്രായം ഉയര്‍ത്തല്‍ ബില്‍ പരാമര്‍ശിച്ചായിരുന്നു വനിതാ ശാക്തീകരണം എടുത്തു പറഞ്ഞത്. ആയുഷ്മാന്‍ ഭാരത്, ജന്‍ ഔഷധി കേന്ദ്ര, ഗരീബ് കല്യാണ്‍ യോജന, പി.എം സ്വനിധി യോജന തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പ്രസംഗത്തിലുണ്ടായിരുന്നു. ഇന്ത്യ വീണ്ടും വേഗത്തിൽ വികസിക്കുന്ന സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറി. സാമ്പത്തിക , തൊഴിൽ രംഗത്തെ പരിഷ്ക്കരണം തുടരുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
Related News
കോഴിക്കോട്ട് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു, നിയന്ത്രങ്ങള്‍ കടുപ്പിച്ച് അധികൃതര്‍
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ അധികൃതര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. കേരള എപ്പിഡമിക് ഓര്‍ഡിനന്‍സ് ഭേദഗതി പ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവുമാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ജനങ്ങള്‍ കൂട്ടം കൂടുന്ന ഭാഗങ്ങളിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇവയാണ് നിയന്ത്രണങ്ങള്‍ ഫ്ളാറ്റുകളിലും അപ്പാര്‍ട്ടുമെന്റുകളിലും പൊതുപരിപാടികള്‍ നടത്തരുത്. ഫ്ളാറ്റ്, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവിടങ്ങളിലെ പൊതുസ്ഥലങ്ങളും കൈവരികളും ബ്ളീച്ചിംഗ് പൗഡറും ഹൈപ്പോക്ലോറൈറ്റും ഉപയോഗിച്ച് അണുവിമുക്തമാക്കണം. പാര്‍ക്കുകള്‍, ജിമ്മുകള്‍ നീന്തല്‍ക്കുളങ്ങള്‍, ക്ളബുകള്‍, റിക്രിയേഷണല്‍ ഏരിയ […]
മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലീഗിൽ ധാരണ
മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് മുസ്ലിം ലീഗിൽ ധാരണ. പത്താം തീയതി നടക്കുന്ന യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് കെ.പി.എ മജീദ്. ആവശ്യത്തിൽ നിന്ന് പിന്മാറണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടതായി സൂചന. സീറ്റ് സംബന്ധിച്ച ആവശ്യങ്ങള്‍ യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ കാര്യങ്ങളും ഉന്നതാധികാര സമിതയില്‍ ചര്‍ച്ച ചെയ്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് […]
ടെെം മാഗസിൻ 100 പേരുടെ പട്ടികയിൽ മോദിയും: പക്ഷേ ചെറിയൊരു പ്രശ്നമുണ്ട്…
ടെെം മാഗസിൻ പുറത്ത് വിട്ട ലോകത്തെ സ്വാധീനിച്ച നൂറ് പേരില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടം പിടിച്ചത് ചർച്ചയായിരുന്നു. മോദിക്ക് ലോകത്തിന്റെ അംഗീകാരം എന്ന നിലയിലാണ് ടെെം മാഗസിന്റെ പട്ടികയെ കുറിച്ച് പ്രചരിച്ച വാർത്ത. എന്നാൽ മോദി നൂറ് പേരുടെ പട്ടികയിൽ ഇടം പിടിച്ചതിനെ കുറിച്ച് ടെെം മാഗസിന് പറഞ്ഞു വെക്കുന്നത് അത്ര നല്ല കാര്യങ്ങളല്ല എന്നതാണ് സത്യം. ‘ലീഡേർസ്’ എന്ന കാറ്റഗിറിക്ക് കീഴിലാണ് മോദിയുടെ പേര് വന്നത്. മോദിക്ക് പുറമെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് […]