India

കോവിഡിനെതിരെ രാജ്യം ധീരമായി പോരാടി; നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി

കോവിഡ് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് രാജ്യം വളര്‍ച്ച കൈവരിച്ചെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. വരുന്ന 25വര്‍ഷത്തേക്കുള്ള വികസനമാണ് ലക്ഷ്യം. സ്ത്രീശാക്തീകരണത്തിന് മുഖ്യപ്രാധാന്യം നല്‍കുമെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ വികസന നേട്ടങ്ങളായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കാതല്‍. കോവിഡിനെതിരായ പോരാട്ടം ചൂണ്ടിക്കാട്ടിയാണ് തുടങ്ങിയത്. 150 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തും, വാക്സിന്‍ നിര്‍മാണത്തിലെ സ്വയംപര്യാപ്തത കൊണ്ടും രാജ്യം ലോക മാതൃകയായെന്ന് രാഷ്ട്രപതി പറഞ്ഞു. അംബേദ്ക്കറുടെ തുല്യതാ നയം പിന്തുടരുന്ന രാജ്യം കോവിഡ് […]

India

പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നുള്ള 10 ഉദ്യോഗസ്ഥർക്ക് പുരസ്കാരം

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള 10 ഉദ്യോഗസ്ഥർക്ക് ഇത്തവണ പുരസ്കാരമുണ്ട്. ഐജി സി നാഗരാജു, എസ്പി ജയശങ്കർ രമേശ് ചന്ദ്രൻ, അസി. കമ്മീഷണർ എംകെ ഗോപാലകൃഷ്ണൻ തുടങ്ങിയവർ മെഡൽ നേടിയ കേരളാ ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു. ഡിവൈഎസ്പിമാരായ മുഹമ്മദ് കബീർ റാവുത്തർ, ആർകെ വേണുഗോപാൽ, ടിപി ശ്യാം സുന്ദർ, ബി കൃഷ്ണകുമാർ എന്നിവർക്കും മെഡൽ ലഭിച്ചു. ഇവർക്കൊപ്പം സിപിഒ ഷീബ കൃഷ്ണൻകുട്ടി, എസ്ഐമാരായ സാജൻ കെ ജോർജ്, ശശികുമാർ ലക്ഷ്മണൻ എന്നിവർക്കും മെഡൽ ലഭിച്ചു.

Kerala

രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചത് സിൻഡിക്കേറ്റ് അംഗങ്ങൾ; ചാൻസലർക്ക് വൈസ് ചാൻസലർ അയച്ച കത്ത് പുറത്ത്

രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചത് സിൻഡിക്കേറ്റ് അംഗങ്ങൾ തന്നെയെന്ന് കണ്ടെത്തൽ. ഇത് സംബന്ധിച്ച് വൈസ് ചാൻസലർ ചാൻസലർക്ക് അയച്ച കത്ത് പുറത്ത്. ഡിസംബർ 7 നാണ് വൈസ് ചാൻസലർ ചാൻസിലറായ ഗവർണർക്ക് കത്ത് നൽകിയത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ ചാൻസലർ ശുപാർശ ചെയ്തിരുന്നു എന്ന് തെളിയിക്കുന്നതാണ് കത്ത്. രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാനുള്ള ചാൻസലറുടെ നിർദേശം സിൻഡിക്കറ്റ് പോലും ചേരാതെ കേരള സർവകലാശാല തള്ളിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്ത. ചാൻസലറുടെ ശുപാർശ സിൻഡിക്കറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കാൻ […]

India

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; ആശങ്ക അറിയിച്ച് രാഷ്ട്രപതി

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട സുരക്ഷാ വീഴ്ച്ചയില്‍ ആശങ്ക അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാഷ്ട്രപതിയെ കണ്ട് പ്രധാനമന്ത്രി കാര്യങ്ങൾ വിശദീകരിച്ചു. സംഭവത്തിൽ രാഷ്ട്രീയ വിവാദങ്ങൾ സങ്കീർണമാവുകയാണ്. പ്രധാനമായും ബിജെപി കോൺഗ്രസ് പാർട്ടികൾക്കിടയിലാണ് വിവാദം. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇന്നലെ ഭട്ടിൻഡയിൽ എത്തിയത്. മഴകാരണം ഹെലികോപ്റ്റർ മാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകുന്നത് ഒഴിവാക്കി. പകരം റോഡുമാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകാൻ ക്രമീകരണം ഉണ്ടെന്ന് സംസ്ഥാന ഡിജിപി എസ്പിജിക്ക് […]

India

അനിൽ കുംബ്ലെയ്ക്ക് പകരം ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി സൗരവ് ഗാംഗുലി

അനിൽ കുംബ്ലെയ്ക്ക് പകരം ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി സൗരവ് ഗാംഗുലിയെ നിയമിച്ചു. ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമാണ് സൗരവ് ഗാംഗുലി. 2015-നും 2019-നും ഇടയിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന ഗാംഗുലി 2019 ഒക്ടോബറിലാണ് ബിസിസിഐയുടെ തലപ്പത്തെത്തുന്നത്. ‘മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയ്ക്ക് പകരമാണ് ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഗാംഗുലിയെ ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചതെന്ന്’ ഐസിസി പ്രസ്താവനയിൽ പറഞ്ഞു. ക്രിക്കറ്റ് […]

India National

ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും

എന്‍സിപി നേതാവ് ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും. സോണിയാ ഗാന്ധിക്ക് പകരം ആയിരിക്കും ശരത് പവാറിന്റെ കടന്നുവരവ്. പ്രായോഗിക പരിചയം പരിഗണിച്ചാണ് ശരത് പവാറിനെ പരിഗണിച്ചത്. കഴിഞ്ഞ ദിവസം കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാക്കളിലും ശരത് പവാറുണ്ടായിരുന്നു. അതേസമയം കോണ്‍ഗ്രസിലും വിമത നീക്കങ്ങള്‍ ശക്തമാണ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഔദ്യോഗിക- വിമത പക്ഷങ്ങള്‍ കരുനീക്കം ശക്തമാക്കിയത്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതിയ 23 വിമത കോണ്‍ഗ്രസ് […]