പാകിസ്താന് വ്യോമമേഖലയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി. ബാലാകോട്ട് ആക്രമണത്തിന് ശേഷമാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പാകിസ്താന്റെ നിര്‍ദേശം വന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പഴയ പോലെയാകും.
Related News
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍
കാഞ്ഞിരപ്പള്ളിയില്‍ 13 വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി കരിമ്പക്കയം സ്വദേശി അരുണ്‍ സുരേഷാണ് പിടിയിലായത്. വെള്ളം ചോദിച്ച് വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കേരളത്തിന് പുറത്തേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി ഒറ്റക്കായിരുന്നു. ഈ സമയം വെള്ളം ചോദിച്ച് വീട്ടിലെത്തിയ അരുണ്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് മാതാപിതാക്കളെ പെണ്‍കുട്ടി തന്നെ വിവരം അറിയിക്കുകയും പൊലീസില്‍ […]
ആര്.മാനസന് സ്മാരക ദൃശ്യമാധ്യമ പുരസ്കാരം സാജിദ് അജ്മലിന്
രണ്ടാമത് ആർ. മാനസൻ സ്മാരക ദൃശ്യമാധ്യമ പുരസ്കാരം മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിന്. രണ്ട് വയസ്സുള്ള വിഷ്ണു എന്ന ആമയും 91 വയസ്സുള്ള കൃഷ്ണൻ വൈദ്യരും തമ്മിലുള്ള ബന്ധം പറഞ്ഞ സ്റ്റോറിക്കാണ് പുരസ്കാരം. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജൂൺ 28ന് രാവിലെ 10.30 ന് ആലപ്പുഴ പ്രസ് ക്ലബ്ബിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഹോർട്ടികോർപ്പ് ചെയർമാനും സിനിമ സംവിധായകനുമായ വിനയൻ പുരസ്കാരം സമ്മാനിക്കും.
18 മുതൽ 44 വയസ് വരെയുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചത് ഒമ്പത് സംസ്ഥാനങ്ങൾ മാത്രം
18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചത് ഒമ്പത് സംസ്ഥാനങ്ങൾ മാത്രമെന്ന് റിപ്പോർട്ട്. രാജ്യത്ത് മെയ് ഒന്ന് മുതലാണ് 18 മുതൽ 44 വയസ് വരെയുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചത്. 21ഓളം സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ ഡോസുകൾ ലഭിക്കാത്തതിനാൽ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചിട്ടില്ല. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഡൽഹി, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജമ്മുകശ്മീർ, കർണാടക, ഒഡീഷ, രാജസ്ഥാൻ, യു.പി എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ പ്രായപരിധിയുള്ളവർക്ക് വാക്സിനേഷൻ […]