ന്യൂഡല്‍ഹി: കോവിഡിനെതിരെ വികസിപ്പിച്ച ഓക്സ്ഫഡ് യൂണിവേഴ്സിറ്റി-ആസ്ട്രസെനക്ക് വാക്സിന് ഇന്ത്യയില്‍ വില്‍ക്കുന്നത് കൂടിയ വിലയ്ക്ക്. സ്വകാര്യ ലാബുകള്‍ക്ക് കൈമാറുന്ന വാക്സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൂടുതല്‍ തുകയീടാക്കുക.
വിദേശത്തു നിന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എത്തിക്കുന്ന കോവിഡ് വാക്സിന് ഇന്ത്യാ ഗവണ്മെന്റിന് വില്‍ക്കുന്നത് 200 രൂപയ്ക്കാണ്. യൂറോപ്യന്‍ യൂണിയനില്‍ ഇതേ വാക്സിന് വാങ്ങാനുള്ള ചെലവ് 1.78 യൂറോയാണ്; ഏകദേശം 160 ഇന്ത്യന്‍ രൂപ. ഇതാണ് സ്വകാര്യ വിപണിയില്‍ ആയിരം രൂപയ്ക്ക് (13.68 ഡോളര്‍) വില്‍ക്കുന്നത്.
കോവിഡിനെതിരെ വികസിപ്പിച്ച വാക്സിനുകളില്‍ ഏറ്റവും ചെലവു കുറഞ്ഞതാണ് ഓക്സ്ഫഡിന്റേത്. ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിന് 8.50 ഡോളറും ഫൈസര്‍-ബയോടെക് വാക്സിന് 14.76 ഡോളറും ചെലവു വരും. മൊഡേണ വികസിപ്പിച്ച വാക്സിനാണ് ഏറ്റവും ചെലവു കൂടുതല്‍; 18 ഡോളര്‍.
നൂറു കോടി വാക്സിന് ഇന്ത്യയില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമം. വാക്സിന് കയറ്റുമതി അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2021 മധ്യത്തോടെ എല്ലാ പൗരന്മാര്ക്കും വാക്സിന് എത്തിക്കാനാണ് സര്‍ക്കാര്‍ ആലോചന.
‘സര്‍ക്കാറിന് വാക്സിന് നല്കാന് സന്നദ്ധമാണ്. ഞങ്ങള്‍ നിര്‍ദേശങ്ങള്‍ അയച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ മറുപടി കാക്കുന്നു. സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടാല്‍ പത്തു ദിവസത്തിന് അകം വാക്സിന് രാജ്യത്തെത്തിക്കും’
അഡാര്‍ പൂനവാല സിഇ/ഒ, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
ആദ്യത്തെ പത്തുലക്ഷം ഡോസുകള്‍ ഇരുനൂറ് രൂപയ്ക്കാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാറിന് വില്‍ക്കുന്നത്. സ്പെഷ്യല്‍ വിലയാണ് ഇതെന്നാണ് പൂനവാല വ്യക്തമാക്കിയത്. ജനുവരി ഒന്നിനാണ് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയത്. സൗജന്യമായാണ് വാക്സിന് വിതരണം ചെയ്യുക എന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.