ഇന്ത്യയിലെ മുസ്ലീംകളോടുള്ള വിവേചനം മോദി സര്ക്കാര് അവസാനിപ്പിക്കണമെന്ന് നോബേല് സമ്മാന ജേതാവ് ഓര്ഹാന് പാമുക്ക്. ജനാധിപത്യത്തിന്റെ പേരിലുള്ള ന്യൂനപക്ഷ വിരുദ്ധ സമീപനം അംഗീകരിക്കാനാവില്ല. ആഗോള തലത്തില് തുടരുന്ന രാഷ്ട്രീയ സംഘര്ഷങ്ങള് ഭയാനകമാണെന്നും ഓര്ഹാന് പാമുക് മീഡിയവണിനോട് പറഞ്ഞു.
Related News
വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം ഉദ്ഘാടനം 21ന്
വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനം 21ന് തുറമുഖ-പുരാരേഖ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്വ്വഹിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില് സി.കെ. ആശ എം.എല്.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന് എം.പി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പുരാരേഖാ വകുപ്പിനുവേണ്ടി വൈക്കം നഗരസഭയുടെ സഹകരണത്തോടെ നോഡല് ഏജന്സിയായ ‘കേരള മ്യൂസിയം’ ആണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തിലാണ് കേരളത്തില് ആദ്യമായി ഒരു പ്രത്യേക സംഭവത്തെ ആധാരമാക്കി മ്യൂസിയം നിര്മിക്കുന്നത്.
രാഹുല് ഗാന്ധി കേരളത്തില്; യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്ക്ക് തുടക്കം കുറിക്കും
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്ക്ക് ഇന്ന് രാഹുല് ഗാന്ധി തുടക്കം കുറിക്കും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് പരിപാടി. കോണ്ഗ്രസിന്റെ സ്ഥാനാര്ത്ഥി പട്ടിക സംബന്ധിച്ച് രാഹുല് കേരള നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. യു.ഡി.എഫ് നേതാക്കള്ക്ക് പുറമേ മുസ്ലീംലീഗ് സ്ഥാനാര്ത്ഥികളും വേദിയിലെത്തും. കഴിഞ്ഞ തവണ ലഭിച്ച 12 സീറ്റ് വര്ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചാണ് യു.ഡി.എഫ് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. കോണ്ഗ്രസിന് സ്ഥാനാര്ത്ഥികളായിട്ടില്ലെങ്കിലും ഘടകക്ഷികളെല്ലാം സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് ഇലക്ഷന് ചൂടിലെത്തിക്കഴിഞ്ഞു. മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാര്ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ […]
സൈക്കിളില് ഡെലിവറി ചെയ്യുന്ന യുവാവ്; ബൈക്ക് സമ്മാനമായി നൽകി പൊലീസ് ഉദ്യോഗസ്ഥർ…
ഒരിക്കൽ പോലും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആളുകളെ നമ്മൾ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടിട്ടുണ്ട്. പ്രചോദനാത്മകമാകുന്ന, പ്രതീക്ഷ നൽകുന്ന നിരവധി സംഭവങ്ങളും നമ്മൾ ഇതിലൂടെ അടുത്തറിഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഹൃദയ സ്പർശിയായ ഒരു സംഭവമാണ്. സൈക്കിളിൽ ഭക്ഷണം ഡെലിവറി ചെയുന്ന യുവാവിന് സമ്മാനമായി ബൈക്ക് നൽകിയിരിക്കുകയാണ് മധ്യപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥർ. മധ്യപ്രദേശിലെ ഇന്ദോറിലെ വിജയ്നഗര് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സൈക്കിളില് ഭക്ഷണവിതരണം നടത്തിയിരുന്ന യുവാവിന് സമ്മാനമായി ബൈക്ക് നൽകിയത്. രാത്രിക്കാല പട്രോളിങ്ങിനിടെയാണ് സൈക്കിളില് ഭക്ഷണവിതരണം നടത്തുന്ന […]