18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചത് ഒമ്പത് സംസ്ഥാനങ്ങൾ മാത്രമെന്ന് റിപ്പോർട്ട്. രാജ്യത്ത് മെയ് ഒന്ന് മുതലാണ് 18 മുതൽ 44 വയസ് വരെയുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചത്.
21ഓളം സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ ഡോസുകൾ ലഭിക്കാത്തതിനാൽ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചിട്ടില്ല. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഡൽഹി, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജമ്മുകശ്മീർ, കർണാടക, ഒഡീഷ, രാജസ്ഥാൻ, യു.പി എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ പ്രായപരിധിയുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചത്.
ഈ ഒമ്പത് സംസ്ഥാനങ്ങൾക്കും കൂടി 22.5 ലഷം ഡോസ് വാക്സിൻ ലഭിച്ചു. 18 മുതൽ 44 വയസ് പ്രായമുള്ളവരിൽ നാല് ലക്ഷം പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയതെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. നിർമാതാക്കൾ കൂടുതൽ വാക്സിൻ സംസ്ഥാനങ്ങൾക്ക് കൈമാറിയാൽ മാത്രമേ 18 മുതൽ 44 വയസ് പ്രായമുള്ളവരുടെ വാക്സിനേഷൻ ത്വരിതപ്പെടുത്താനാകു.